»   »  പ്രേമം അന്വേഷണത്തില്‍ അന്‍വര്‍ റഷീദ് തൃപ്തനാണ്

പ്രേമം അന്വേഷണത്തില്‍ അന്‍വര്‍ റഷീദ് തൃപ്തനാണ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നിര്‍മ്മാതാവ് അന്‍വര്‍ റഷീത് തൃപ്തനാണത്രേ. ഇഞ്ചക്കല്‍ സൈബര്‍ സെല്‍ ആസ്ഥാനത്ത് നേരിട്ട് എത്തി അന്‍വര്‍ റഷീദ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകെയും ചെയ്തു.

കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസ് അന്വേഷണത്തില്‍ തനിക്ക് തികഞ്ഞ തൃപ്തിയുണ്ടെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അന്‍വര്‍ ഈ കാര്യം പറഞ്ഞത്.

anwarrasheed

കഴിഞ്ഞ ഒരുമാസമായി നടക്കുന്ന പ്രേമം സിനിമയുടെ അന്വേഷണത്തിന് ഒടുവില്‍ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം നൂറിലേറെ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആന്റി പൈറസി സെല്ലിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

English summary
after the film's censored copy was leaked on Facebook and YouTube, the film's producer Anwar approached many film associations and anti-piracy cell seeking support.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam