»   » മേരിയും ജോര്‍ജ്ജും മതം മാറി; പ്രേമം തെലുങ്കിന്റെ പുതിയ പോസ്റ്റര്‍

മേരിയും ജോര്‍ജ്ജും മതം മാറി; പ്രേമം തെലുങ്കിന്റെ പുതിയ പോസ്റ്റര്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നായകന്റെ കൗമാര പ്രണയമാണ് ഈ പോസ്റ്ററില്‍. നായകന്‍ നഗ ചൈതന്യയും നായിക അനുപമ പരമേശ്വരനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു.

എവരേ... പാട്ട് കേട്ട് ചിരിക്കാനും കരയാനുമാവാതെ 'മലരേ' എന്ന് വിളിക്കുന്ന മലയാളികള്‍...


ചാന്തു മൊണ്ടേതിയാണ് പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. നായകന്റെയും നായികമാരുടെയും മതം ഹിന്ദു വിശ്വാസപ്രകാരമാക്കിയെന്നല്ലാതെ, കഥയില്‍ വലിയ മാറ്റങ്ങളൊന്നും തന്നെയില്ല.


അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിനും മലയാളത്തില്‍ ചെയ്ത വേഷം തന്നെ തെലുങ്കിലും അവതരിപ്പിയ്ക്കുന്നു. സായി പല്ലവി അവതരിപ്പിച്ച, തരംഗമായ മലര്‍ മിസിന്റെ വേഷം ശ്രുതി ഹസനാണ് കൈകാര്യം ചെയ്യുന്നത്.


ചിത്രത്തിലെ മലരേ എന്ന പാട്ട് റിലീസ് ചെയ്തതോടെ വ്യാപകമായ ട്രോളുകള്‍ ചിത്രത്തിനെതിരെ വന്നിരുന്നു. മലയാളി പ്രേക്ഷകരുടെയും തമിഴ് പ്രേക്ഷകരുടെയും വിമര്‍ശനങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് എത്തുന്നത്.


പുതിയ പോസ്റ്റര്‍

ഇതാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പ്രേമം തെലുങ്ക് റീമേക്കിന്റെ പോസ്റ്റര്‍


ജോര്‍ജ്ജിന്റെ ഗെറ്റപ്പ്

ചിത്രത്തില്‍ നായകന്റെ വിവിധ ഗെറ്റപ്പുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍


ജോര്‍ജ്ജും നായികമാരും

നായകനെയും നായികമാരെയും ഉള്‍പ്പെടുത്തിയ പോസ്റ്റര്‍


ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍


English summary
Premam Telugu movie poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam