»   » ട്രോളിയിട്ടൊന്നും കാര്യമില്ല, പ്രേമത്തിന് യൂട്യൂബില്‍ മികച്ച പ്രതികരണം!

ട്രോളിയിട്ടൊന്നും കാര്യമില്ല, പ്രേമത്തിന് യൂട്യൂബില്‍ മികച്ച പ്രതികരണം!

Posted By:
Subscribe to Filmibeat Malayalam

പ്രേമം തെലുങ്കിന്റെ പ്രഖ്യാപനം മുതല്‍ ട്രോളര്‍മാര്‍ ട്രോളാന്‍ തുടങ്ങിയതാണ്. ട്രോളി ട്രോളി ചിത്രത്തിന്റെ ട്രെയിലറും റിലീസിന് ശേഷം എങ്ങനെയാകുമെന്ന പ്രവചന ട്രോളുകള്‍ വരെ പുറത്തിറങ്ങി. എന്തായാലും ട്രോളെല്ലാം സിനിമയ്ക്ക് ഒരു വമ്പന്‍ പ്രമോഷനായിട്ടുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. സെപ്തംബര്‍ 20ന് യൂട്യൂബില്‍ എത്തിയ ട്രെയിലറിന് മൂന്ന് ദിവസംകൊണ്ട് 15 ലക്ഷത്തിലേറെ കാഴചകാരാണ്. യൂട്യൂബിന്റെ ട്രെന്റിങ് വീഡിയോ ലിസ്റ്റിലും ആദ്യസ്ഥാനത്താണ് ട്രെയിലര്‍.

naga-chaitanya-03

ചിത്രത്തിന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ നായകന്‍ നാഗചൈതന്യ പ്രതികരിച്ചിരുന്നു. മുമ്പും പല റീമേക്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നും ഇതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷേ അതൊക്കെ സ്വഭാവികമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാഗ ചൈതന്യ പറഞ്ഞിരുന്നു.

ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നാഗചൈതന്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ എന്നിവരാണ് നായികമാര്‍.

English summary
Premam trailer hit on youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X