»   » ഒടിയനൊപ്പം കാരവനില്‍ ഇത്തിരി നേരം, പ്രേമി വിശ്വനാഥിന്റെ ഫോട്ടോ വൈറലാവുന്നു !!

ഒടിയനൊപ്പം കാരവനില്‍ ഇത്തിരി നേരം, പ്രേമി വിശ്വനാഥിന്റെ ഫോട്ടോ വൈറലാവുന്നു !!

By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പ്രേമി വിശ്വനാഥ്. കറുത്ത മുത്ത് സീരിയലില്‍ കാര്‍ത്തികയായി മിന്നുന്ന പ്രകടനമായിരുന്നു പ്രേമി കാഴ്ച വെച്ചിരുന്നത്. സീരിയല്‍ പുരോഗമിക്കുന്നതിനിടില്‍ പെട്ടെന്നൊരു ദിവസമാണ് താരം അപ്രത്യക്ഷമായത്. പ്രേമി വിശ്വനാഥിനെ സീരിയലില്‍ നിന്നും മാറ്റുകയായിരുന്നു. താരത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി പ്രേമി തന്നെ രംഗത്തെത്തുകയായിരുന്നു.

പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും പിന്നീട് മറ്റൊരു ചാനലില്‍ അവതാരക വേഷത്തിലാണ് പ്രേമി പിന്നീട് പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് താരത്തിന്റെ ഊഴമായിരുന്നു. അവതാരക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ പ്രേമിക്ക് സീരിയലുകളില്‍ അവസരവും ലഭിച്ചു തുടങ്ങി.
ഫേസ്ബുക്കില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന പ്രേമിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Premi Viswanath

മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ഒടിയന്‍, പ്രണവ് നായകനായി അരങ്ങേറുന്ന ആദി സിനിമകളുടെ പൂജ ചടങ്ങുകള്‍ക്ക് ശേഷം കുശലാന്വേഷണവുമായി മോഹന്‍ലാലിന്റെ കാരവനില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയതിട്ടുള്ളത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിട്ടുള്ളത്.ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേര്‍ കമന്റുകളും പോസ്റ്റ് ചെയതിട്ടുണ്ട്. മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരണം സഹിതമാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Premi Viswanath with Mohanlal, photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam