»   » പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം! പ്രേമസൂത്രം അണിയറയില്‍ ഒരുങ്ങുന്നു!!

പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം! പ്രേമസൂത്രം അണിയറയില്‍ ഒരുങ്ങുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഇരുകൈ നീട്ടി സിനിമകളെ സ്വീകരിക്കണമെങ്കില്‍ ചിത്രത്തില്‍ പ്രണയം, കോമഡി, ആക്ഷന്‍, ത്രില്ലര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കെ വേണം. ഇത്തിരി റോമന്റിക് സിനിമകള്‍ക്ക് കാഴ്ചകാര്‍ കൂടുതല്‍ കിട്ടാറുള്ളത് അത് കൊണ്ടാണ്. ഇപ്പോള്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയും മലയാളത്തില്‍ നിന്നും ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

premsutraam

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമസൂത്രം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പ്രണയിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം എന്ന രൂപേണയാണ് ചിത്രം അണിയറിയില്‍ ഒരുങ്ങുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍ നിന്നുമാണ് സിനിമയ്ക്ക് കഥ കണ്ടെത്തിയിരിക്കുന്നത്്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് റിയാസ് ഖാന്‍! ഈ സുന്ദരിയെ കണ്ടാല്‍ ആര്‍ക്കെങ്കിലും തോന്നുമോ?

പാലക്കാട്, തൃശ്ശൂര്‍, ഗുരുവായൂര്‍, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ധര്‍മജന്‍, ബാലു വര്‍ഗീസ്, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ലിജോ മോള്‍, അനുമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English summary
Premsutraam new movie shooting started
Please Wait while comments are loading...

Malayalam Photos

Go to : More Photos