»   » ദുൽഖറും നാല് പെണ്ണുങ്ങളും... എന്തൊരു റൊമാൻസ് എൻറെ പൊന്നോ...

ദുൽഖറും നാല് പെണ്ണുങ്ങളും... എന്തൊരു റൊമാൻസ് എൻറെ പൊന്നോ...

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ ഒരുക്കുന്ന സോലോ എന്ന ചിത്രത്തിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്നതാണ് ചിത്രത്തെ സംബന്ധിച്ച് പുറത്ത് വരുന്ന ഓരോ വാർത്തകളും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻറെ ടീസറിന് ഗംഭീര വരവേൽപാണ് ലഭിച്ചിരുന്നത്.

ദുൽഖറിൻറെ നായിക രഹസ്യമായി കല്ല്യാണം കഴിച്ചു, എപ്പോൾ.. എവിടെ.. എങ്ങിനെ??

ഇപ്പോഴിതാ ചിത്രത്തിലെ നായികമാരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുതിയ ടീസർ പുറത്ത് വിട്ടിരിയ്ക്കുന്നു. അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ സോലോയിൽ നാല് നായികമാരാണ് ദുൽഖറിനൊപ്പം എത്തുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ പറയുന്ന നാല് പ്രണയം ചിത്രത്തിലുണ്ട് എന്ന് പുതിയ ടീസറിൽ നിന്നും വ്യക്തം.

solo

നേഹ ശർമ, ആർതി വെങ്കിടേഷ്, ശ്രുതി ഹരിഹരൻ, ധൻഷിക എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ചിത്രത്തിൽ ഒന്നിലധികം ഗെറ്റപ്പുകളിലാണ് ദുൽഖർ എത്തുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിയ്ക്കുന്നത് പതിനൊന്ന് സംവിധായകർ ചേർന്നാണ്.

സെപ്റ്റംബർ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ചിത്രത്തിൻറെ റിലീസ് നീട്ടി വച്ചു. മലയാളത്തിനൊപ്പം തമിഴിലും സിനിമ റിലീസ് ചെയ്യും. ഇപ്പോൾ ഈ ടീസർ കാണൂ...

English summary
Presenting you the Women of Solo, an anthology film written and directed by Bejoy Nambiar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam