twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ് വെഞ്ഞാറമൂട്

    By Aswathi
    |

    ദില്ലി: മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മികച്ച ഹാസ്യനടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ഒരേ വര്‍ഷം ലഭിച്ചതോടെ താനും ചരിത്രത്തിന്റെ ഭാഗമായെന്ന് സുരാജ് വെഞ്ഞാറമൂട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഹാസ്യം അത്ര മോശപ്പെട്ട ഒന്നല്ലെന്നും അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നത് ഏറെ പ്രയാസപ്പെട്ട ഒന്നാണെന്നും സുരാജ് പറഞ്ഞു. അറുപത്തിയൊന്നും ദേശീയ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ സിനിമാ രംഗത്തെ മറ്റു പ്രമുഖരെ കാണൂ

    മികച്ച നടിയും നടന്മാരും

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    അറുപത്തിയൊന്നാം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മികച്ച നടി ഗീതാഞ്ജലി ഥാപ്പയും സുരാജ് വെഞ്ഞാറമൂടും രാജ്കുമാറും.

    മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

    രാജ് കുമാര്‍

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    സുരാജിനൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട നടന്‍ രാജ്കുമാര്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു

    മികച്ച നടി

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഗീതാഞ്ജലി ഥാപ്പ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

    മികച്ച ബാലതാരം

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പ്രണബ് മുഖര്‍ജിയില്‍ നിന്ന് സ്വീകരിക്കുന്ന സാധാന

    സോനാഥ് അവ്ഗാഡെ

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ട സോനാഥ് അവ്ഗാഡെ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു.

    സഞ്ജന റായ്

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    ബാലതാരത്തിനുള്ള പ്രത്യേക പുരസ്‌കാരം നേടിയ സഞ്ജന റായ് പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ രാഷ്ട്രപതിയുടെ അനുഗ്രഹനം വാങ്ങുന്നു

    പ്രത്യേക പുരസ്‌കാരം

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    ബാലതാരത്തിനുള്ള പ്രത്യേക പുരസ്‌കാരം ഗൗരി ഗാഡ്ഗില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങുന്നു.

    റിതേഷ് ദേശ്മുഖ്

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കുന്ന നടന്‍ റിതേഷ് ദേശ്മുഖ്

    മികച്ച സഹനടന്‍

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    മികച്ച സഹനടനുള്ള പുരസ്‌കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൗരബ് ശുക്ലയ്ക്ക് സമ്മാനിച്ചു

    ഗുല്‍സാറിന് പൊന്നാട

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    ദാദാസാഹിബ് ഫല്‍ക്കെ പുരസ്‌കാരം നേടിയ ഗാനരചയ്താവ് ഗുല്‍സറിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഷാള്‍ അണിയിക്കുന്നു.

    ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍

    ഞാനും ചരിത്രത്തിന്റെ ഭാഗമായി: സുരാജ്

    ജനപ്രിയ ചിത്രത്തിന്റെ (ബാഗ് മില്‍ക ബാഗ്) സംവിധായകന്‍ രാഗേഷ് ഓംപ്രകാശ് മഹ്‌റ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നു

    English summary
    President honours 61st National Film Award winners
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X