»   » കളക്ഷനില്‍ മുന്നില്‍ പ്രേതം, ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയണ്ടേ

കളക്ഷനില്‍ മുന്നില്‍ പ്രേതം, ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയണ്ടേ

Posted By: Sanviya
Subscribe to Filmibeat Malayalam

ആഗ്സ്റ്റ് 12ന് മൂന്ന് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. ജയസൂര്യയുടെ പ്രേതം, ഇടി, ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മരുഭൂമിയിലെ ആന. ഇപ്പോഴിതാ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.

ജയസൂര്യയുടെ പ്രേതം മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് രണ്ട് കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള മാത്രം കളക്ഷനാണിത്. തുടര്‍ന്ന് കാണൂ.. കളക്ഷന്‍ റിപ്പോര്‍ട്ടുകളിലൂടെ..


ഹൊറര്‍ ചിത്രം

അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ, പേളി മാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേതം രണ്ട് കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴുള്ള കണക്കാണിത്.


കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന്

30.51 ലക്ഷം രൂപ ചിത്രം കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി നേടിയിട്ടുണ്ട്.


സാജിത് യാഹിയ സംവിധാനം ചെയ്ത ചിത്രം

പ്രേതത്തിനൊപ്പം റിലീസിനെത്തിയ ജയസൂര്യയുടെ മറ്റൊരു ചിത്രമായിരുന്നു ഇടി. സാജിത് യാഹിയ സംവിധാനം ചെയ്ത ചിത്രം. ചിത്രവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.


മികച്ച പ്രതികരണം

മോഹന്‍ലാലിന്റെ മൊഴിമാറ്റി എത്തിയ വിസ്മയത്തിന് കേരളത്തില്‍ നിന്ന് മികച്ച അഭിപ്രായമാണ്. 3.36 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ചിത്രത്തിന്റെ എട്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനാണിത്.


English summary
Pretham Kerala box office Collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam