»   » പ്രീതി സിന്റയ്ക്കും ദില്ലിയെന്ന് കേട്ടാല്‍ പേടി

പ്രീതി സിന്റയ്ക്കും ദില്ലിയെന്ന് കേട്ടാല്‍ പേടി

Posted By:
Subscribe to Filmibeat Malayalam

ദില്ലി: തലസ്ഥാന നഗരി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ കേട്ടിട്ടാണോ അതോ കൂട്ടമാനംഭംഗം പോലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി കണ്ടിട്ടാണോ എന്നറിയില്ല. ബോളിവുഡ് ഗ്ലാമര്‍ നായിക പ്രീതി സിന്റയ്ക്ക് ദില്ലി എന്നു കേട്ടാല്‍ പേടിയാണ്. പ്രീതി സിന്റ വളര്‍ന്ന നഗരമാണ് ദില്ലി, ഇവിടെ ഒരുപാട് സുഹൃത്തുകളുണ്ട്. കാര്യമൊക്കെ ശരി തന്നെ, പക്ഷേ ദില്ലി എന്നു കേട്ടാല്‍ എനിക്ക് പേടിയാണ് - സൂപ്പര്‍താരം പറയുന്നു. മുംബൈയാണ് ബോളിവുഡ് താരം ആസ്വദിക്കുന്ന ഇന്ത്യന്‍ നഗരം.

തന്റെ വിശേഷങ്ങളെല്ലാം മാധ്യമങ്ങളില്‍ വരുന്നതില്‍ താരത്തിന് ചെറുതല്ലാത്ത പരിഭവമുണ്ട്. എന്തുചെയ്താലും ചുറ്റും ക്യാമറക്കണ്ണുകളാണ്. എനിക്ക് എന്റെ വ്യക്തിജീവിതവും സ്വകാര്യമായ പരിപാടികളും ഉണ്ട്. എന്തിനാണ് അതെല്ലാം മാധ്യമങ്ങളില്‍ വരുന്നത് - പ്രീതി സിന്റ ചോദിക്കുന്നു. ഒരു അമ്പലം നല്ലതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ അവിടെ പോകും, അതില്‍ പത്രക്കാര്‍ക്കെന്ത് കാര്യം എന്നാണ് താരത്തിന് മനസ്സിലാകാത്തത്.

preity zinta

അഞ്ച് വര്‍ഷത്തിലധികമായി ക്രിക്കറ്റും സിനിമയും മറ്റുമായി താന്‍ രംഗത്തുണ്ടെന്നും ആര്‍ക്കുമുന്നിലും ഒന്നും തെളിയിക്കാന്‍ താനില്ലെന്നും പ്രിതി സിന്റ പറഞ്ഞു. തന്റെ സിനിമ തനിക്കിഷ്ടമുള്ള രീതിയില്‍ പ്രഖ്യാപിക്കും. ആരോടും കാര്യങ്ങള്‍ വിശദീകരിക്കേണ്ട കാര്യം എനിക്കില്ല. എഴുത്ത് താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും ഇഷ്‌ക് ഇന്‍ പാരിസ് എന്ന ചിത്രത്തെ പരാമര്‍ശിച്ച് പ്രീതി പറഞ്ഞു.

യുവരാജ് സിംഗിനെക്കുറിച്ചും താരം വാചാലയായി. യുവരാജിന്റെ പുസ്തകം വായിച്ചപ്പോഴാണ് യുവിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചത്. എന്റെ ആദ്യത്തെ ക്രിക്കറ്റ് താരമാണ് യുവി. വളരെയധികം പ്രത്യേകതയുള്ള ഒരാള്‍. തനിക്ക് ഏറെ അടുപ്പമുള്ള ആളാണ് യുവരാജെന്നും പ്രീതി സിന്റ പറഞ്ഞു.

English summary
I have grown up in Delhi, but sorry to say in Delhi I will always be scared - Priety Zinta.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam