»   » ഭര്‍ത്താവിനും കുടുംബത്തിനും ഭ്രാന്ത്;യുക്താമുഖി

ഭര്‍ത്താവിനും കുടുംബത്തിനും ഭ്രാന്ത്;യുക്താമുഖി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഭര്‍ത്താവിനും അയാളുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക രോഗമുണ്ടെന്ന് മുന്‍ ലോകസുന്ദരി യുക്താമുഖി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് യുക്ത കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നും ഭര്‍ത്താവെന്നും യുക്ത. പല നേരങ്ങളിലും ഇയാള്‍ അസ്വാഭാവികമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നും നടി.

ഭര്‍ത്താവായ പ്രിന്‍സ് ടുലിയുടെ സഹോദരന്‍ കടുത്ത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് മാനസിക നില തകരാറിലായാണ് മരിച്ചതെന്നും നടി പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ തന്നോട് സ്‌നേഹമുള്ളതായി അഭിനയിക്കുകയും അതിനുശേഷം ആരു കാണാതെ ക്രൂരമായി ഉപദ്രവിക്കുകയാണ് ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചെയ്തതെന്നും യുക്ത പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോയി ഇനി അത് പറ്റില്ലെന്നും താരം. തനിക്ക് വിവാഹമോചനം വേണമെന്ന് ഉറച്ച തീരുമാനത്തിലാണ് യുക്ത.

പ്രിന്‍സ് ടുലിക്കും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഢനം, ലൈംഗിക അതിക്രമം, എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പരാതി നല്‍കിയിരിക്കുകയാണ് യുക്ത. 2008 നവംബറിലാണ് യുക്തമുഖിയും നാഗ്പൂരില്‍ ബിസിനസ് കാരനായ പ്രിന്‍സ് ടൂലിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രിന്‍സിന്റെ വീട് ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളോടൊപ്പമാണ് യുക്തയുടെ താമസം. 1999 ല്‍ തന്റെ 22 മത്തെ വയസ്സിലാണ് യുക്താമുഖി ലോകസുന്ദരിപ്പട്ടം നേടുന്നത്.

English summary
Prince and his entire family have a psychological problem, said former Miss World Yukta Mookhey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam