»   » പൃഥ്വിരാജും ഭാവനയും വീണ്ടും ഒരുമിക്കുന്നു 'ആദ'ത്തിലൂടെ

പൃഥ്വിരാജും ഭാവനയും വീണ്ടും ഒരുമിക്കുന്നു 'ആദ'ത്തിലൂടെ

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നു. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടല്ല ഭാവന വേഷമിടുന്നത്. ബോളിവുഡ് താരമായ മിഷ്തി ചക്രവര്‍ത്തിയാണ് പൃഥ്വി രാജിന്റെ നായിക.

നായിക കഥാപാത്രത്തിന്റെ അതേ പ്രാധാന്യമുള്ള വേഷമാണ് ഭാനവയും ചെയ്യുന്നത്. തുല്യ പ്രാധാന്യമുള്ള രണ്ട് വനിതാ കഥാപാത്രങ്ങളാണ് സിനിമയിലുള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഇവരെക്കൂടാതെ സിദ്ദിഖ്, ജയ മേനോന്‍, രാഹുല്‍ മാധവ്, നരേന്‍, ബേബി ആബിദ ഹുസൈന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ആദം ജോണ്‍ പോത്തനായി പ്രൃഥ്വിരാജ്

പിതാവിന്റെ മരണശേഷം കുടുംബ ബിസിനസും സ്വത്തും നോക്കി നടത്തുന്ന ആദമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

ആദ്യ ഷെഡ്യൂള്‍ കേരളത്തില്‍

ആദത്തിന്റെ ആദ്യ ഷെഡ്യൂള്‍ കേരളത്തിലാണ്. പിന്നീട് ഫെബ്രുവരിയില്‍ അടുത്ത ഷെഡ്യൂളിനായി സ്‌കോഡ്‌ലന്റിലേക്ക് പോകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

ഭാവന-പൃഥ്വി കൂട്ടുകെട്ട് വീണ്ടും

സ്വപ്‌നക്കൂടിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. എന്നാല്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ജയരാജിന്റെ ദൈവനാമത്തില്‍ ആണ്. പിന്നീട് ലോലിപോപ്പിലും ഇരുവരും ഒന്നിച്ചു.

ഇടവേളയ്ക്ക് ശേഷം

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല.

English summary
Prithviraj Bavana team is again joins together for Jinu Abraham's new film named aadam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam