»   » ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമാണോ പുത്തന്‍പണം?? അതിഥി താരമായി എത്തുന്നത് പൃഥ്വിരാജ് ??

ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമാണോ പുത്തന്‍പണം?? അതിഥി താരമായി എത്തുന്നത് പൃഥ്വിരാജ് ??

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യാതൊരുവിധ വാര്‍ത്തയും പുറത്തുവിട്ടിട്ടില്ല. കറന്‍സി നിരോധനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ പ്രധാന വിഷയമായ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന താരത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്നത്.

രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച കടല്‍ കടന്നോരു മാത്തുക്കുട്ടി നിര്‍മ്മിച്ചത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമാസാണ്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയുടെ അടുത്ത ഭാഗമാണ് പുത്തന്‍പണമെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെപിയായി അതിഥി വേഷത്തില്‍ പുത്തന്‍പണത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ലേയെന്നാണ് ആരാധകരുടെ സംശയം.

പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുമോ ??

ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ച്ചയായാണ് പുത്തന്‍പണം ഇറങ്ങുന്നത് സമകാലിക സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയവുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ റുപ്പിയിലെ നായകനായ പൃഥ്വി രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുമോയെന്നത് കാത്തിരുന്നത് കാണാം.

വ്യത്യസ്ത ലുക്കുമായി മമ്മൂട്ടി

ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ ആരാധകര്‍ കണ്ടിട്ടുള്ളതാണ്. നവമാധ്യമങ്ങളിലൂട് പ്രചരിച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. പണക്കാരനായ നിത്യാനന്ദ ഷേണായിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി സംസാരിക്കുന്നത് കാസര്‍കോട് ഭാഷ

കാസര്‍കോട് ഭാഷ സ്വായത്തമാക്കുന്ന തിരക്കിലാണ് മമ്മൂട്ടി.ഭാഷാ ഭേദമില്ലാതെ സിനിമകള്‍ ചെയ്യുന്നതില്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്ന് ഇതിനോടകം തന്നെ മനസ്സിലായതാണ്. പ്രാഞ്ചിയേട്ടനും രാജമാണിക്യവും തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

പ്രമുഖ താരങ്ങളും അണിനിരക്കുന്നു

മമ്മൂട്ടിക്കൊപ്പം ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, പി ബാലചന്ദ്രന്‍, അബു സലിം, അനില്‍ മുരളി തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English summary
The sources close to the Ranjith-directed movie recently revealed some interesting details about guest appearence of Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam