»   » മാറ്റത്തിന്റെ പാതയിലേക്ക് പൃഥ്വിയും

മാറ്റത്തിന്റെ പാതയിലേക്ക് പൃഥ്വിയും

Posted By:
Subscribe to Filmibeat Malayalam
Prithviraj
വില്ലന്‍മാരെ അടിച്ചുവീഴത്തി നെടുങ്കന്‍ ഡയലോഗുകളും കാച്ചി സ്ലോമോഷനില്‍ നടന്നുപോകുന്ന നായകന്മാരുടെ പിന്നാലെയാണ് കുറച്ചുകാലമായി പൃഥ്വിരാജ്. പുറത്തിറങ്ങാനിരിയ്ക്കുന്ന ഹീറോ, സിംഹാസനം തുടങ്ങിയ സിനിമകള്‍ തന്നെ ഇതിന് ഉദാഹരണം.

എന്നാല്‍ ഇനി അധികകാലം ഇത്തരം കഥാപാത്രങ്ങളുടെ പിന്നാലെ അധികം പോകില്ലെന്നാണ് പൃഥ്വി ക്യാമ്പില്‍ നിന്നുള്ള സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ പോലൊരു ചുവടുമാറ്റത്തിനാണ് പൃഥ്വിയും ശ്രമിയ്ക്കുന്നത്. പക്കാ കൊമേഴ്‌സ്യല്‍ സിനിമകളോട് വിടപറഞ്ഞ് കഥാമൂല്യമുള്ള സിനിമകള്‍ ഒരുക്കിയതോടെ മലയാളത്തിലെ മികച്ച സംവിധായകനെന്നൊരു സല്‍പ്പേര് തന്നെ രഞ്ജിത്ത് സ്വന്തമാക്കിയിരുന്നു.

കരാറൊപ്പിട്ട ഏതാനും സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനാണ് പൃഥ്വിയുടെ തീരുമാനം. പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ഹീറോ, സിംഹാസനം എന്നീ സിനിമകളുടെ ഭാഗമാവാന്‍ പൃഥ്വി തീരുമാനിച്ചത്. എന്നാല്‍ മലയാളസിനിമയിലെ നായകസങ്കല്‍പ്പങ്ങളെ തിരുത്തി ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ നടത്തുന്ന മുന്നേറ്റം പൃഥ്വിയ്ക്കും പ്രചോദനമായിരിക്കുകയാണ്.

ഈ നടന്‍മാരുടെ കഥാപാത്രങ്ങള്‍ക്ക്‌പ്രേക്ഷകര്‍ക്കിടയില്‍ ലഭിയ്ക്കുന്ന സ്വീകാര്യതയും പൃഥ്വി തിരിച്ചറിയുന്നുണ്ട്. മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങള്‍ക്കൊത്ത് സ്വയം മാറാനാണ് പൃഥ്വിയും ഒരുങ്ങുന്നതെന്ന് വ്യക്തം.

English summary
After all those out of the world hero roles, Prithviraj is finally opting for a change like his mentor director Ranjith,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam