»   » അയ്യയും മോളിയും, പൃഥ്വി രക്ഷപ്പെടുമോ?

അയ്യയും മോളിയും, പൃഥ്വി രക്ഷപ്പെടുമോ?

Posted By:
Subscribe to Filmibeat Malayalam
Prithvi Raj
അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സമയം കഴിഞ്ഞുകൊണ്ട് പൃഥ്വിരാജ് എത്തുകയാണ്. ഇത്രയും വമ്പന്‍ പരാജയങ്ങള്‍ അടുത്തകാലത്തൊന്നും പൃഥ്വി ഏറ്റുവാങ്ങിയിരുന്നില്ല. മാസ്റ്റേഴ്‌സും ഹീറോയും സിംഹാസനവുമെല്ലാം തകര്‍ന്നടിഞ്ഞതോടെ സിനിമാ നിരൂപകരെല്ലാം പൃഥ്വിയുടെ കാലം കഴിഞ്ഞെന്ന് എഴുതി തള്ളിയിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരുവിനൊരുങ്ങുകയാണ് പൃഥ്വി. രഞ്ജിത് ശങ്കറിന്റെ മോളി ആന്റി റോക്ക്‌സും ഹിന്ദിയിലെ അയ്യയും ഉടന്‍ റിലീസ് ചെയ്യുന്നതോടെ പൃഥ്വി വീണ്ടും യുവതാരങ്ങളുടെ നിരയില്‍ ഒന്നാമതെത്തുമെന്നതില്‍ സംശയമൊന്നുമില്ല.

പാസഞ്ചറിലൂടെ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ട രഞ്ജിത് ശങ്കര്‍ പൃഥ്വിയെ നായകനാക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോളി ആന്റി റോക്ക്‌സ്. രേവതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. മേലുദ്യോഗസ്ഥയും യുവാവായ സഹപ്രവര്‍ത്തകനും തമ്മിലുള്ള ഈഗോയാണ് ചിത്രത്തിലെ പ്രമേയം.

പൃഥ്വിയെ നായകനാക്കി രഞ്ജിത് ഒരുക്കിയിരുന്ന അര്‍ജുനന്‍ സാക്ഷി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വ്യത്യസ്ത പ്രമേയവും അവതരണരീതിയുമായിരുന്നിട്ടും അര്‍ജുനന്‍ സാക്ഷി പൃഥ്വിക്കും രഞ്ജിത്തിനും ഗുണം ചെയ്തില്ല. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് രഞ്ജിത്ത് മൂന്നാമത്തെ ചിത്രമൊരുക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടവരെല്ലാം നല്ല അഭിപ്രായമാണു പറയുന്നത്. മാസ്റ്റേഴ്‌സും സിംഹാസനവും ഹീറോയുമെല്ലാം വരുത്തിവച്ച ദുഷ്‌പേര് മോളി ആന്റി ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. സെപ്റ്റംബര്‍ 12നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

പൃഥ്വിയും രേവതിയും ഒന്നിച്ചപ്പോഴെല്ലാം ചിത്രം വന്‍ ഹിറ്റായിരുന്നു. ആദ്യ ചിത്രമായ നന്ദനത്തില്‍ രേവതി പൃഥ്വിയുടെ അമ്മ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ഈ ചിത്രത്തിനു പുറമെ രഞ്ജിത്തിന്റെ തന്നെ ഇന്ത്യന്‍ റുപ്പിയിലും പൃഥ്വിയും രേവതിയും ഒന്നിച്ചിരുന്നു. അതും വന്‍ ഹിറ്റുതന്നെയായിരുന്നു.

അടുത്തമാസമാണ് പൃഥ്വിയുടെ ആദ്യ ഹിന്ദിചിത്രമായ അയ്യ റിലീസ് ചെയ്യുന്നത്. സച്ചിന്‍ ഖണ്ഡേല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് നായിക. മുഴുനീള കോമഡി ചിത്രം ഒക്ടോബര്‍ 13ന് തിയറ്ററിലെത്തും. അയ്യ ഹിന്ദിയില്‍ ഹിറ്റാകുന്നതോടെ മലയാളത്തിലെ യുവതാരത്തെ ഇവിടെ കൂടുതല്‍ കിട്ടാന്‍ പ്രയാസമാകുമെന്നതില്‍ സംശയമില്ല. ഹിന്ദി താരത്തിനു വേണ്ട എല്ലാ രൂപസൗകുമാര്യങ്ങളുമുള്ള പൃഥ്വിക്ക് ഉത്തരേന്ത്യന്‍ മനം കീഴടക്കാന്‍ അധികം പാടുപെടേണ്ടി വരില്ല

English summary
Prithviraj Strike again, Hope in Bollywood movie Ayya and Molly aunty rocks.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam