»   » കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ തന്നതിന് നന്ദി ദീപന്‍; വികാരഭരിതനായി പൃഥ്വിരാജ് !

കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ തന്നതിന് നന്ദി ദീപന്‍; വികാരഭരിതനായി പൃഥ്വിരാജ് !

By: Rohini
Subscribe to Filmibeat Malayalam

2016 മലയാള സിനിമയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങള്‍ വരുത്തിവച്ചിട്ടാണ് അവസാനിച്ചത്. 2017 ല്‍ ഇതാ ദീപനും.. സംവിധായകന്‍ ദീപന്റെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, പുതിയ മുഖം എന്ന ഒറ്റ ചിത്രം കൊണ്ട് ദീപന്‍ മലയാള സിനിമയില്‍ ഉണ്ടാക്കിയ ഹൈപ്പ് വേറെ ലവലാണ്.

ദീപന്‍ ദീപ്തമായ ഓര്‍മ! കഥകളനവധി ബാക്കിയാക്കി ദീപന്‍ യാത്രയായി!

പൃഥ്വിരാജിന്റെയും മലയാള സിനിമയിലെയും കരുത്തുള്ള ആക്ഷന്‍ ചിത്രമാണ് പുതിയ മുഖം. തന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രത്തിന്റെ സംവിധായകന്റെ വേര്‍പാടിന്റെ വേദന ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് പങ്കുവച്ചു.

നന്ദി ദീപന്‍

കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം നല്‍കിയതിന് നന്ദി ദീപന്‍ എന്ന പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് ദീപന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നത്. പുതിയ മുഖം എന്ന ചിത്രത്തിലൂടെ ദീപന്‍ പൃഥ്വിയ്ക്ക് മാത്രമല്ല, മലയാള സിനിയ്ക്കും ഒരു പുതിയ മുഖം നല്‍കുകയായിരുന്നു.

പുതിയ മുഖം എന്ന ചിത്രം

കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ആക്ഷന്‍ കുടുംബ ചിത്രമാണ് ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖം. ദീപന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്ന സിനിമയും പുതിയ മുഖമാണ്.

സഹസംവിധായകനായി തുടങ്ങി

ആറാം തമ്പുരാന്‍, എഫ്‌ഐആര്‍, വല്ലേട്ടന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായി ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ദീപന്‍. 2003 ല്‍ ലീഡിര്‍ എന്ന ചിത്രമൊരുക്കി സ്വതന്ത്ര സംവിധായകനായി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീണ്ടും സഹസംവിധായകനായി ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിച്ചു.

ഏഴോളം സിനിമകള്‍

പുതിയമുഖം സൂപ്പര്‍ ഹിറ്റായതോടെ ദീപന്‍ എന്ന സംവിധായകന്റെ സമയം തെളിയുകയായിരുന്നു. തൊട്ടു പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി ഹീറോ എന്ന പേരില്‍ മറ്റൊരു ആക്ഷന്‍ ചിത്രം കൂടി ദീപന്‍ പുറത്തിറക്കി. സിം, ഗ്യാങ് ഓഫ് വടക്കുംനാഥന്‍ (ഡി കമ്പനി), ഡോള്‍ഫിന്‍ ബാര്‍ തുടങ്ങിയ ചിത്രങ്ങളും ദീപന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി.

ദീപന്റെ മരണം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ദീപന്റെ അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തേതുടര്‍ന്ന രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ജയറാമിനെ നായകനാക്കി ഒരുക്കുന്ന സത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവെയാണ് ദീപന്റെ വേര്‍പാട്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഷൈലോക് എന്ന ചിത്രവും ദീപന്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Prithviraj about Diphan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam