»   » വിമാനം പറക്കുന്നു, സുപ്രിയയുമായുള്ള ആദ്യത്തെ വിമാന യാത്ര എങ്ങോട്ടായിരുന്നു.. പൃഥ്വി പറയുന്നു

വിമാനം പറക്കുന്നു, സുപ്രിയയുമായുള്ള ആദ്യത്തെ വിമാന യാത്ര എങ്ങോട്ടായിരുന്നു.. പൃഥ്വി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിമാനം. പ്രണയവും സ്വപ്‌നവും ലക്ഷ്യവും നിറഞ്ഞൊരു 'ഇന്‍സ്പിരേഷന്‍' ചിത്രമാണ് മാധ്യമപ്രവര്‍ത്തകനായ പ്രദീപ് നായര്‍ ആദ്യമായി സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം.

ചിത്രത്തില്‍ വിമാനം ഉണ്ടാക്കി പറക്കാനാഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനെ കുറിച്ചും അവന്റെ നൊമ്പരമുള്ളൊരു പ്രണയത്തെ കുറിച്ചും പറയുന്നു. നായികയ്‌ക്കൊപ്പം പറക്കാനാണ് ചിത്രത്തിലെ നായകനായ പൃഥ്വി ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ നായികയ്‌ക്കൊപ്പം ആദ്യം പറന്നത് എങ്ങോട്ടായിരുന്നു...

മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്തതില്‍ പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പ്രിയാമണിയുടെ മറുപടി

പൃഥ്വി പറയുന്നു

വിമാനം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കവെയാണ് ആദ്യ വിമാന യാത്രയെ കുറിച്ചും ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള വിമാന യാത്രയെ കുറിച്ചും പൃഥ്വി സംസാരിച്ചത്.

ആദ്യ വിമാനയാത്ര

വളരെ ചെറുപ്പം മുതലേ വിമാന യാത്ര നടത്താന്‍ ഭാഗ്യ ലഭിച്ച ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ ആദ്യത്തെ വിമാന യാത്രയെ കുറിച്ചുള്ള അനുഭവത്തെ കുറിച്ച് പറയാന്‍ കഴിയില്ല എന്ന് പൃഥ്വി പറഞ്ഞു.

സുപ്രിയയ്‌ക്കൊപ്പം

സുപ്രിയയ്‌ക്കൊപ്പമുള്ള ആദ്യ വിമാന യാത്രയെ കുറിച്ചും പൃഥ്വിയ്ക്ക് കൃത്യമായി ഓര്‍മയില്ല. മിക്കവാറും അത് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ളതോ.. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ളതോ ആയിരിക്കുമെന്നാണ് പൃഥ്വി നല്‍കിയ മറുപടി.

വെറും വിമാന യാത്രയല്ല

വെറുമൊരു വിമാന യാത്രയോ.. പറക്കാനുള്ള ആഗ്രഹമോ അല്ല വിമാനം എന്ന ചിത്രം. അതി മോനഹരമായ ഒരു പ്രണയവും ചിത്രത്തിലുണ്ടെന്ന് പൃഥ്വി പറഞ്ഞു. തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചത് എന്നും പൃഥ്വി പറയുന്നു.

യാത്ര ചെയ്യാനാഗ്രഹം

വെറുമൊരു വിമാന യാത്രയോ.. പറക്കാനുള്ള ആഗ്രഹമോ അല്ല വിമാനം എന്ന ചിത്രം. അതി മോനഹരമായ ഒരു പ്രണയവും ചിത്രത്തിലുണ്ടെന്ന് പൃഥ്വി പറഞ്ഞു. തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചത് എന്നും പൃഥ്വി പറയുന്നു.

English summary
Prithviraj about his first flight journey with his wife Supriya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X