»   » കഥ കേള്‍ക്കുന്നതിനിടെ ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നാല്‍ പോവുമെന്ന് പറഞ്ഞു, പക്ഷെ പൃഥ്വിരാജ് പോയില്ല

കഥ കേള്‍ക്കുന്നതിനിടെ ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നാല്‍ പോവുമെന്ന് പറഞ്ഞു, പക്ഷെ പൃഥ്വിരാജ് പോയില്ല

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരിയ്ക്കണം സിനിമാ കഥ. തീര്‍ച്ചയായും ഒരു കഥ നായകനെ പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍, അതില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട് എന്ന് തന്നെയാണ് അര്‍ത്ഥം. മാധ്യമപ്രവര്‍ത്തകനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ കഥയാണ് പൃഥ്വിരാജിനെ പിടിച്ചിരുത്തിയത്.

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ, വിമാനം താന്‍ ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയുന്നു.


കഥ കേട്ടത്

2012 ലാണ് ഈ പ്രോജക്ടിനെക്കുറിച്ച് പ്രദീപ് ആദ്യമായി എന്നോട് പറയുന്നത്. തിരക്കഥ ആയിട്ട് ഇരിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. 2014 ന്റെ തുടക്കത്തില്‍ സപ്തമശ്രീ തസ്‌കരായുടെ ചിത്രീകരണസമയത്ത് തൃശൂരില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നാണ് പ്രദീപ് വിമാനത്തിന്റെ തിരക്കഥ കേള്‍പ്പിക്കുന്നത്.


പിടിച്ചിരുത്തിയ കഥ

ഡേ, നൈറ്റ് ഷൂട്ടിംഗുകള്‍ക്കിടയിലുള്ള ഷിഫ്റ്റിന്റെ സമയമായിരുന്നു അത്. കഥ കേള്‍ക്കാനിരിക്കുമ്പോള്‍ പ്രദീപിനോട് ഞാന്‍ പറഞ്ഞത് ലൊക്കേഷനില്‍നിന്ന് വിളി വരുമ്പോള്‍ എനിക്ക് പോകേണ്ടിവരുമെന്നാണ്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നിട്ടും ഞാന്‍ അവിടെത്തന്നെയിരുന്ന് കഥ മുഴുവന്‍ കേട്ടു.


വളരെ ഇഷ്ടപ്പെട്ടു

കഥ മുഴുവന്‍ കേട്ടയുടന്‍ ഈ സിനിമയില്‍ എന്തായാലും ഞാന്‍ അഭിനയിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. മറ്റൊരു നിര്‍മ്മാതാവിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ നിര്‍മ്മിക്കാമെന്നും പ്രദീപിനെ അറിയിച്ചു- പൃഥ്വിരാജ് പറയുന്നു.


സജിയുടെ ആത്മകഥയല്ല

ശാരീരിക വൈകല്യങ്ങളെ മറികടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന നേട്ടം കൈവരിച്ച സജി തോമസിന്റെ ആത്മകഥയല്ല വിമാനമെന്നും മറിച്ച് അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണെന്നും പൃഥ്വി പറഞ്ഞു. പ്രധാന കഥാപാത്രത്തിന്റെ വ്യത്യസ്ഥ കാലങ്ങളിലെ രണ്ട് ഘട്ടങ്ങള്‍ സിനിമയിലുണ്ടാവും. ശാരീരികമായ മേക്കോവറുകള്‍ നടത്തും


മറ്റ് കഥാപാത്രങ്ങള്‍

മംഗലാപുരത്തിനടുത്ത് ബഡ്കലാണ് പ്രധാന ലൊക്കേഷന്‍. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. നെടുമുടി വേണു, സുധീര്‍ കരമന, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നായിക പുതുമുഖമായിരിക്കും.


English summary
Prithviraj about his next film Vimaanam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam