»   » ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

നല്ല ഒരുപാട് സിനിമകള്‍ പലപ്പോഴും തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. പിന്നീട് കാലക്രമത്തില്‍ അത്തരം ചില ചിത്രങ്ങള്‍ 'എവര്‍ഗ്രീന്‍ ക്ലാസിക് മലയാളം' സിനിമ എന്ന ഗണത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടു.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍

ഞാന്‍ ഗന്ധര്‍വ്വന്‍ പോലുള്ള ചിത്രങ്ങള്‍ അത്തരത്തില്‍ അവഗണിക്കപ്പെട്ടവയില്‍ മുന്നിലാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ ചെങ്കോല്‍ എന്ന ചിത്രത്തിനും അതേ അവസ്ഥയായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമാണ് ചെങ്കോല്‍.

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

ചെങ്കോലിനെ കുറിച്ച് നടന്‍ പൃഥ്വിരാജിനും ഇതേ അഭിപ്രായമാണ്. കഴിഞ്ഞ ദിവസം ലാലിന്റെ കീരിടത്തെയും ചെങ്കോലിനെയും കുറിച്ച് പൃഥ്വിരാജ് തന്റെ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഇക്കാര്യം പറയാന്‍ കാരണം.

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

കിരീടത്തിലെ സേതുമാധവനെക്കാള്‍ തന്നെ വേട്ടയാടുന്നത് ചെങ്കോലിലെ സേതുമാധവനാണെന്ന് പൃഥ്വി പറയുന്നു.

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

മലയാളത്തില്‍ ഏറ്റവും അധികം തരംതാഴ്തപ്പെട്ട ചിത്രമാണ് ചെങ്കോല്‍ എന്നും പൃഥ്വി അഭിപ്രായപ്പെടുന്നു.

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. സിനിമ മികച്ച നിരൂപണവും സാമ്പത്തിക വിജയവും നേടി. ഇതേ കൂട്ടുകെട്ടില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചെങ്കോലിന് പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാന്‍ കഴിഞ്ഞില്ല.

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

ഇതാണ് പൃഥ്വിരാജിന്റെ ട്വീറ്റ്

English summary
Prithviraj Finds Chenkol To Be The Most Underrated Sequel Of All Time!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam