»   » ടിയാന്റെ പരാജയത്തിന് പിന്നിലെ ഉത്തരവാദികളാര്, പ്രേക്ഷകരോ??? പൃഥ്വിരാജ് പറയുന്നതിങ്ങനെ...

ടിയാന്റെ പരാജയത്തിന് പിന്നിലെ ഉത്തരവാദികളാര്, പ്രേക്ഷകരോ??? പൃഥ്വിരാജ് പറയുന്നതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തയാണ്  പൃഥ്വിരാജിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അടുകാലത്ത് തിയറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായിരുന്നു. ഇവയില്‍ ഏറിയ പങ്കും  വിജയ ചിത്രങ്ങളായിരുന്നു. അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ എസ്രയ്ക്ക് ശേഷം തിയറ്ററിലെത്തിയ ടിയാന്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

ഓണത്തിനുമില്ല, പൂജയ്ക്കുമില്ല... ആരാധകരെ നിരാശരാക്കി മാസ്റ്റര്‍ പീസ്!!! മമ്മൂട്ടിയുടെ എഡ്ഡി വൈകും...

ചിത്രത്തിന്റെ പരാജയം അംഗീകരിക്കുന്ന പൃഥ്വിരാജ് അതിന്റെ പരാജയ കാരണവും വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ആദം ജോആനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് പൃഥ്വി ടിയാനേക്കുറിച്ചും സംസാരിച്ചത്.

വ്യക്തതയില്ലാതെ പോയി

ടിയാന്‍ എന്ന ചിത്രത്തേക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തേക്കുറിച്ചും വ്യക്തതയില്ലാതെ പോയതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. അണിയറ പ്രവര്‍ത്തകരായ തങ്ങള്‍ തന്നെയാണ് കുറ്റക്കാരെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

മാനവീതക ഉയര്‍ത്തിപ്പിടിച്ച ചിത്രം

മതവിശ്വാസങ്ങള്‍ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആള്‍ ദൈവം. അയാള്‍ക്ക് എതിര് നില്‍ക്കുന്ന ഒരു ബ്രാഹ്മണനാണ്. ആ ബ്രാഹ്മണന് സുഹൃത്തായി എത്തുന്നത് ഒരു മുസ്ലിമാണ്. മതങ്ങള്‍ക്കും മാനവീകതയ്ക്കും അപ്പുറമാണ് മാനവീതക എന്നതാണ് ചിത്രത്തിന്റെ രാഷ്ട്രീയമെന്നും പൃഥ്വി പറഞ്ഞു.

മുരളി ഗോപിയുടെ തിരക്കഥ

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മുരളി ഗോപിയാണ് ടിയാന് തിരക്കഥ ഒരുക്കിയത്. ഏറെ പ്രതീക്ഷകളോടെയായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രം തിയറ്ററിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

ഓണത്തിന് പൃഥ്വിരാജ്

ഈ വര്‍ഷത്തെ മൂന്നാമത്തെ പൃഥ്വിരാജ് ചിത്രമാണ് ഓണത്തിന് തിയറ്ററിലെത്തുന്ന ആദം ജോആന്‍. മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ആദം ജോആന്‍.

യഥാര്‍ത്ഥ സംഭവം

സ്‌കോഡ്‌ലന്‍ഡില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന് പ്രമേയമായത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രം സ്‌കോട്ട്‌ലണ്ടില്‍ ചിത്രീകരിക്കുന്നതിനിടെ ശ്രദ്ധയില്‍പെട്ട ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് സിനിമയുടെ കഥ ജനിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

പ്രതീക്ഷകളോടെ ആദം ജോആന്‍

ചിത്രത്തിന്റെ തകര്‍പ്പ് ട്രെയിലറിനും പാട്ടുകള്‍ക്കും ലഭിച്ച സ്വീകാര്യത വലിയ പ്രതീക്ഷകളാണ് ചിത്രത്തേക്കുറിച്ച് നല്‍കുന്നത്. ഈ മാസം 31ന് തിയറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ദീപക് ദേവിന്റെ സംഗീതം

ദീപക് ദേവാണ് ആദം ജോആനിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. ഈ കാറ്റ്, അരികില്‍ ഇനി ഞാന്‍ എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ അരികില്‍ ഇനി ഞാന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.

English summary
Prithviraj is about Tiyaan's box office failer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam