»   » താരസംഘടന പിടിച്ചെടുക്കാന്‍ യുവതാരങ്ങള്‍, മുന്നില്‍ പൃഥ്വിരാജ്??? നിശബ്ദരായി സൂപ്പര്‍ താരങ്ങള്‍!!!!

താരസംഘടന പിടിച്ചെടുക്കാന്‍ യുവതാരങ്ങള്‍, മുന്നില്‍ പൃഥ്വിരാജ്??? നിശബ്ദരായി സൂപ്പര്‍ താരങ്ങള്‍!!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഒതുക്കലിനും വെട്ടിനിരത്തിലിനും പേരു കേട്ട മലയാള സിനിമയിലെ സംഘടനകളില്‍ പുതിയ ശബ്ദങ്ങള്‍ ഉയരുകയാണ്. ദിലീപിന്റെ അറസ്‌റ്റോടെ മലയാള സിനിമ പുതിയ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതില്‍ ആദ്യമാറ്റം താര സംഘടനയായ അമ്മയില്‍ തന്നെയായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് മീറ്റിംഗിലെ തീരുമാനങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നു. 

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടിവില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താന്‍ തീരുമാനമെടുത്തതിന് പിന്നില്‍ യുവതാരങ്ങളുടെ സമ്മര്‍ദ്ദമാണെന്നാണ് ലഭിക്കുന്ന വിവരം. താരസംഘടന പിടിച്ചെടുക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാഫിറ്റി മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

യുവനിരയുടെ ശബ്ദം

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമയില്‍ നിന്നും ആദ്യം ഉയര്‍ന്നു കേട്ട ശബ്ദം പൃഥ്വിരാജിന്റേതായിരുന്നു. ശക്തമായി നിലപാടുമായി പൃഥ്വിരാജ് ഉറച്ച് നിന്നതോടെ യുവനിര പൃഥ്വിക്ക് പിന്നില്‍ അണിനിരക്കുകയായിരുന്നു. വിമന്‍ ഇന്‍ സിനിമ കളക്ടിടീവ് എന്ന വനിത സംഘടനയുടെ പിറവിക്ക് കാരണമായതും പൃഥ്വിയുടെ ശക്തമായ നിലപാടുകളായികുന്നു.

വിട്ടു നിന്ന യോഗങ്ങള്‍

ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തിലും പിറ്റേ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തിലും യുവതാരങ്ങള്‍ വിട്ടുനിന്നു. അതില്‍ പൃഥ്വിരാജിന്റെ അസാന്നിദ്ധ്യമായിരുന്നു ഏറെ ശ്രദ്ധേയം.

അടിയന്തര യോഗത്തില്‍ യുവതാരങ്ങളും

ദിലീപ് അറസ്റ്റിലായതിന് ശേഷം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവര്‍ എത്തിയത് വ്യക്തമായ തീരുമാനങ്ങളോടെയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ അത് വ്യക്തമാക്കുകയും ചെയ്തു.

പുറത്താക്കല്‍ തീരുമാനത്തിന് പിന്നില്‍

ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വരെ പുറത്താക്കിയതിന് പിന്നില്‍ യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദമാണെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്ന നിലപാടാണ് ഇടവേള ബാബു മുന്നോട്ട് വച്ചതെങ്കിലും പുറത്താക്കലില്‍ യുവതാരങ്ങള്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മൗനം പാലിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

സംഘടനയിലെ ശക്തമായ സാന്നിദ്ധ്യങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇവരുടെ നിലപാടിനെ അംഗീകരിക്കുകയായിരുന്നു. ദിലീപ് വിഷയത്തില്‍ ആദ്യം മുതല്‍ സൂപ്പര്‍ താരങ്ങള്‍ മൗനത്തിലായിരുന്നു എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം.

ഭരണ ഘടന തള്ളിയ യുവതാരങ്ങള്‍

ദിലീപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഉയര്‍ന്ന എതിര്‍വാദം ഭരണഘടന പ്രകാരം പുറത്താക്കല്‍ എളുപ്പമല്ലെന്നായിരുന്നു. എന്നാല്‍ ആദ്യം പുറത്താക്കാം ഭരണഘടന പിന്നെ നോക്കാം എന്നായിരുന്നു യുവതാരങ്ങളുടെ പ്രതികരണം. ആസിഫ് അലിയും രമ്യ നമ്പീശനും പൃഥ്വിയെ പിന്തുണയ്ക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ നിലപാട്

ശക്തമായ തീരുമാനങ്ങളുമായിട്ടാണ് പൃഥ്വിരാജ് എക്‌സിക്യൂട്ടിവ് മീറ്റിംഗിന് എത്തിയത്. ഞങ്ങള്‍ ഒരാവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. അത് പരിഗണിക്കുമെന്നാണ് വിശ്വാസ. അല്ലെങ്കില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞത്.

നടികര്‍ സംഘത്തിലെ നീക്കത്തിന് സമാനം

ദീര്‍ഘകാലമായി മുതിര്‍ന്ന താരങ്ങളായിരുന്നു തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ വിശാലിന്റെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ ഇത് പിടിച്ചെടുക്കുകയായിരുന്നു. ഇതിന് സമാനമായ നീക്കമാണ് മലയാളത്തിലും സംഭവിക്കുന്നത്. നേതൃസ്ഥാനത്തേക്ക് പൃഥ്വിരാജ് എത്തുമെന്നാണ് കണക്കാക്കുന്നത്.

ട്രഷറര്‍ ആരാകും?

ദിലീപിനെ പുറത്താക്കിയിതോടെ ഒഴിവ് വന്ന ട്രഷര്‍ സ്ഥാനത്തേക്ക് ആര് വരും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. യുവതാരങ്ങള്‍ക്ക് താല്പര്യം പൃഥ്വിരാജിനെയാണെങ്കില്‍ സിദ്ധിഖിനോട് താല്പര്യം പ്രകടിപ്പിക്കുന്നവരാണ് മറ്റൊരു വിഭാഗം. ദിലീപിനോട് ഇപ്പോഴും അനുഭാവം പ്രകടിപ്പിക്കുന്ന സിദ്ധിഖ് നേതൃസ്ഥാനത്ത് എത്തുന്നത് യുവതാരങ്ങള്‍ അംഗീകരിച്ചേക്കില്ല.

മാറ്റം അനിവാര്യം

താര സംഘടനയുടെ ഭരണ സാരഥ്യത്തിലേക്ക് യുവതാരങ്ങള്‍ എത്തുമെന്ന സൂചന നല്‍കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. സ്വന്തമായി നിര്‍മാണ വിതരണ കമ്പനികളുള്ളവരാണ് ഈ യുവതാരങ്ങള്‍ എന്നതാണ് ഇവരുടെ പ്രധാന ശക്തിയും.

English summary
Young generation actor going to take charge of AMMA actors union. They took a strong stand to expelled Dileep from AMMA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam