»   » ക്രൈം ത്രില്ലറിന്റെ നിഗൂഢതകളൊളുപ്പിച്ച ടീസറുമായി ആദം!!! പക്ഷെ പൃഥ്വിരാജ് എവിടെ???

ക്രൈം ത്രില്ലറിന്റെ നിഗൂഢതകളൊളുപ്പിച്ച ടീസറുമായി ആദം!!! പക്ഷെ പൃഥ്വിരാജ് എവിടെ???

By: Karthi
Subscribe to Filmibeat Malayalam

എസ്രയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദം ജോണ്‍. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. പൃഥ്വിരാജ്, ഭാവന, നരേന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. 

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ നിവിനും ഫഹദും വരെ!!! പ്രേക്ഷക ഹൃദയം കവര്‍ന്ന കള്ളന്മാര്‍!!!

ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അതും ഒരു പുതുമുഖ നായിക???

Adam

ഒരു ത്രില്ലര്‍ സിനിമയുടെ നിഗൂഢതകള്‍ ഉള്ളിലൊളിപ്പിച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസറില്‍ പൃഥ്വിരാജിനെ കാണിക്കുന്നില്ല. പൃഥ്വിരാജ് എന്ന് തോന്നിപ്പിക്കുന്ന ആള്‍ തോക്കുമായി നടക്കുന്ന രംഗം ടീസറിലുണ്ട്. ശവപ്പെട്ടിയും സെമിത്തേരിയും നിറഞ്ഞ് നില്‍ക്കുന്ന ടീസറില്‍ ഭാവനയേയും കാണാം.

ആദം ജോണ്‍ പോത്തന്‍ എന്ന പാലാക്കരാന്‍ പ്ലാന്ററായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. റോബിന്‍ഹുഡിന് ശേഷം പൃഥ്വിരാജ്, ഭാവന, നരേന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ്  ആദം.

English summary
Prithviraj's new movie after Ezra teaser is released. Prithiraj share Adam Joan teaser released through his facebook page.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam