For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്‍റെ മാസ് എന്‍ട്രിയില്‍ സച്ചിയുടെ സ്വപ്ന ചിത്രം, വിലായത്ത് ബുദ്ധയുമായി ജയന്‍ നമ്പ്യാര്‍

  |

  സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു സച്ചിയുടേത്. തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയെടുത്ത കലാകാരന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത അതേ പോലെ നിലനില്‍ക്കുകയാണ്. സച്ചിയുമായി അടുത്ത സൗഹൃദമുള്ളയാണ് പൃഥ്വിരാജ്. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സച്ചിയെ കാണാനും വിവരം അറിയാനുമൊക്കെയായി പൃഥ്വി ഓടിയെത്തിയിരുന്നു.

  പ്രിയ സുഹൃത്തിനെ അവസാനമായി കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു താരം. ചോക്ലേറ്റ് മുതല്‍ തുടങ്ങിയ ഇവരുടെ സൗഹൃദം അയ്യപ്പനും കോശി വരെ എത്തിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം അടുത്ത ചിത്രവുമായി തങ്ങളെത്തുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. സച്ചി സിനിമ ചെയ്ത് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു പൃഥ്വി. ഇനിയും ഒരുപാട് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വരാനുണ്ടായിരുന്നു. തങ്ങള്‍ക്കിടയിലെ സിനിമാചര്‍ച്ചകളെക്കുറിച്ച് പറഞ്ഞ് പൃഥ്വി വികാരഭരിതനായിരുന്നു.

  പൃഥ്വിയും മമ്മൂട്ടിയും ടൊവിനോയുമൊക്കെ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമുള്‍പ്പടെ നിരവധി സിനിമകളായിരുന്നു സച്ചിയുടെ മനസ്സിലുണ്ടായിരുന്നത്. അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിയെ നായകനാക്കി സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധയ്ക്ക് ജീവന്‍ പകരുകയാണ് ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജിന്റെയും സച്ചിയുടേയും സംവിധാനസഹായി കൂടിയാണ് ജയന്‍. ജയന് വേണ്ടിയും തിരക്കഥ തയ്യാറാക്കുമെന്ന് സച്ചി മുന്‍പ് പറഞ്ഞിരുന്നു.

  Sachy

  വിലായത്ത് ബുദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകന്‍. ജി.ആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവൽ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള പ്ലാനിലായിരുന്നു ജയന്‍. ആ ചിത്രം മാറ്റിവെച്ചാണ് സച്ചിയുടെ ആഗ്രഹമായ ഈ സിനിമയുമായി മുന്നോട്ട്‌ പോകുന്നതെന്ന് ജയൻ നമ്പ്യാർ പറയുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കാലുകള്‍ കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാരണമുണ്ടെന്ന് എസ്തര്‍, അച്ഛനും അമ്മയും പറഞ്ഞത് ഇതാണ്

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക്‌ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത്‌ ബുദ്ധ. ഭാസ്‌കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്‌. ഇതിൽ ഡബിൾ മോഹനൻ എന്ന ശിഷ്യന്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ്‌ അഭിനയിക്കുന്നത്. സച്ചി ചെയ്യാനിരുന്ന ചിത്രമെന്ന നിലയിൽ ജയൻ നമ്പ്യാരും പൃഥ്വിയും ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്.

  ദിലീപിനേയും മഞ്ജു വാര്യരേയും കണ്ടുപഠിക്കണം, വിവാഹമോചന ശേഷം അവര്‍ ചളി വാരിയെറിഞ്ഞിട്ടില്ല

  English summary
  Prithviraj and Jayan Nambiar joins together for Sachy's dream project Vilayath Buddha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X