»   » മൊയ്തീനും കാഞ്ചനയും ഒന്നുമല്ല ഇത് അതുക്കും മേലെ പൃഥ്വിയും പാര്‍വതിയും വീണ്ടും ??

മൊയ്തീനും കാഞ്ചനയും ഒന്നുമല്ല ഇത് അതുക്കും മേലെ പൃഥ്വിയും പാര്‍വതിയും വീണ്ടും ??

Posted By: Nihara
Subscribe to Filmibeat Malayalam
ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളാണ് പൃഥ്വരാജും പാര്‍വതിയും. കാഞ്ചനമാല മൊയ്തീന്‍ പ്രണയകഥയ്ക്കു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത സിനിമയെക്കുറിച്ചാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്ത ചിത്രത്തെക്കുറിച്ച് സംവിധായിക തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. തൊണ്ണൂറുകളില്‍ത്തുടങ്ങി 2017 ല്‍ അവസാനിക്കുന്ന പ്രണയകഥയുമായാണ് റോഷ്‌നി ദിനകര്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യാന്‍ ഒരുങ്ങുന്നത്.

കോസ്റ്റ്യൂം ഡിസൈനറായാണ് റോഷ്‌നി ദിനകര്‍ സിനിമയിലേക്ക് കടന്നുവന്നത്. കര്‍ണ്ണാടക സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം ലഭിച്ച വസ്ത്രാലങ്കാര കൂടിയാണ്. 30 ഓളം ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച റോഷ്‌നി ദിനകറിന്റെ ആദ്യ സംവിധാന സംരംഭമാണ് മൈ സ്‌റ്റോറി. മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട പൃഥ്വി പാര്‍വതി കൂട്ടുകെട്ടാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍.

മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്

എന്ന് നിന്റെ മൊയ്തീനിലൂടെയാണ് പൃഥ്വിരാജ് പാര്‍വതി ജോഡിയെ പ്രേക്ഷകര്‍ ആദ്യം കണ്ടത്. കാഞ്ചനമാല മൊയ്തീന്‍ പ്രണയം സ്‌ക്രീനിലും തിളങ്ങാന്‍ കാരണം ഇരുവരുടെയും മികച്ച പെര്‍ഫോമന്‍സ് കൂടിയാണ്. എന്നാല്‍ മുന്‍പ് കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് മൈ സ്റ്റോറിയില്‍ ഇരുവരും പ്രത്യക്ഷപ്പെടുന്നത്.

കാലഘട്ടം മാറുമ്പോള്‍ സംഭവിക്കുന്നത്

ആധുനിക പശ്ചാത്തലത്തില്‍ അനശ്വര പ്രണയം ചിത്രീകരിക്കാനാണ് സംവിധായിക ലക്ഷ്യമിടുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിക്കുന്നതെന്ന് സംവിധായിക പറഞ്ഞു.

വസ്ത്രാലങ്കാരത്തില്‍ പ്രത്യേക ശ്രദ്ധ

കോസ്റ്റിയൂം ഡിസൈനറായതു കൊണ്ടു തന്നെ തന്റെ സിനിമയുടെ വസ്ത്രാലങ്കാരത്തെക്കുറിച്ച് റോഷ്‌നി ദിനകറിന് കൃത്യമായ ധാരണയുണ്ട്. തൊണ്ണൂറുകളില്‍ നിന്നും 2017 ലേക്ക് എത്തുന്നതിനിടയില്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വസ്ത്രാലങ്കാരമാണ് ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

പൃഥ്വിയും പാര്‍വതിയും പുതിയ ഗെറ്റപ്പില്‍

ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്നതില്‍ അതത് സമയത്തെ വസ്ത്രരീതിയും വളരെയധികം പ്രധാനപ്പെട്ടതാണ് അത്തരത്തില്‍ വിവിധ കാലഘട്ടങ്ങളെ സൂചിപ്പിക്കുന്നതിനായി മികച്ച കോസ്റ്റിയൂംസ് തന്നെ തിരഞ്ഞെടുക്കും.

English summary
It seems that love stories span decades every time Prithviraj and Parvathy get together for a film. If the duo's romantic hit Ennu Ninte Moideen was set in the 60s and 70s, their upcoming movie My Story has them romancing in the 90s till the current period.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam