»   » വിശിഷ്ടാതിഥികളായി ശ്രീദേവിയും പൃഥ്വിരാജും

വിശിഷ്ടാതിഥികളായി ശ്രീദേവിയും പൃഥ്വിരാജും

Posted By:
Subscribe to Filmibeat Malayalam
Prithviraj and Sreedevi
തിരുവനന്തപുരം: ബോളിവുഡിലെ മിന്നും താരം ശ്രീദേവിയും മലയാളത്തിന്റെ യുവസൂപ്പര്‍താരം പൃഥ്വിരാജും ഒന്നിയ്ക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉത്ഘാടനവേളയിലാണ് ശ്രീദേവിയും പൃഥ്വിരാജും ഒന്നിച്ചെത്തുക. പരിപാടിയിലെ വിശിഷ്ടാതിഥികളാണ് ഇരുവരും.

സെപ്റ്റംബര്‍ 14ന് ശനിയാഴ്ച വൈകീട്ട് 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക.

ഇതാദ്യമായിട്ടാണ് കേരളസര്‍ക്കാറിന്റെ ഓണംവാരാഘോഷ പരിപാടി ഉദ്‌ഘാടനത്തിനായി ശ്രീദേവി എത്തുന്നത്. വാരാഘോഷത്തിന് തുടക്കം കുറിയ്ക്കാന്‍ ഏറെ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പെരുവനം കുട്ടന്‍മാരാര്‍, മേളരത്‌നം കലാമണ്ഡലം ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് 4.30 മുതല്‍ 101 മേളക്കാര്‍ നടത്തുന്ന വാദ്യഘോഷം ഉദ്‌
ഘാടനച്ചടങ്ങിന്റെ പ്രധാന ആകര്‍ഷണമാണ്.

കഥകളി ആചാര്യനായ മടവൂര്‍ വാസുദേവന്‍ നായരെയും വില്‍പ്പാട്ട് കലാകാരന്‍ കേശവന്‍ നായരെയും ചടങ്ങില്‍ ആദരിയ്ക്കും. ജയ്ഹിന്ദ് ടിവിയുടെ ആഭിമുഖത്തില്‍ നടക്കുന്ന സംഗീത,നൃത്ത പരിപാടികളും ചടങ്ങിലുണ്ട്.

English summary
Bollywood actress Sridevi and actor Prithviraj will be the chief guest at the special program to be held at central stadium today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam