»   »  യാത്രകളുടെ ദൂരം സംവിധായകനായി പൃഥ്വിരാജ്

യാത്രകളുടെ ദൂരം സംവിധായകനായി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

മികച്ച ചിത്രങ്ങളുടെ സംവിധായകനായ ഡോക്ടര്‍ ബിജുവിനൊപ്പം പൃഥ്വി വീണ്ടും ചേരുകയാണ്. നേരത്തേ തന്നെ ഈ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പേരും മറ്റും തീരുമാനിച്ചുകഴിഞ്ഞു.

യാത്രകളുടെ ദൂരമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ വിദൂരമേഖലകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ചിത്രത്തില്‍ ഒരു ചലച്ചിത്രസംവിധായകനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്. ചിത്രത്തില്‍ ബംഗാളി സിനിമയില്‍ നിന്നുള്ള പ്രമുഖ നടിയായിരിക്കും നായികയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Prithviraj

നേരത്തേ ഉത്തരാഖണ്ഡിലെ കാടുകളിലും മറ്റും ചിത്രീകരണം നടത്താനായിരുന്നു അണിയറക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ അവിടെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെത്ത് ചിത്രീകരണം ഹിമാചല്‍ പ്രദേശിലേയ്ക്ക് മാറ്റാനാണ് ബിജു ശ്രമിയ്ക്കുന്നത്.

ഇതിന് മുമ്പ് ബിജു ചെയ്ത രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട്ടിലേയ്ക്കുള്ള വഴി എന്ന ചിത്രം തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു കഥ പറഞ്ഞപ്പോള്‍ ആകാശത്തിന്റെ നിറം ജീവിതത്തിന്റെ മറ്റൊരുമുഖമാണ് അനാവരണം ചെയ്തത്. ഈ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിയ്ക്കുകയും ഓസ്‌കാര്‍ പരിഗണനാപട്ടികയിലേയ്ക്ക് മത്സരിയ്ക്കുകയും ചെയ്തിരുന്നു.

English summary
Prithviraj teams up with Dr. Biju once again for the new film titled Yathrakalude Dooram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam