»   » ബാബു ജനാര്‍ദ്ദനന്‍ ചിത്രത്തില്‍ പൃഥ്വിരാജിന് അഞ്ചു നായികമാര്‍

ബാബു ജനാര്‍ദ്ദനന്‍ ചിത്രത്തില്‍ പൃഥ്വിരാജിന് അഞ്ചു നായികമാര്‍

By: Sanviya
Subscribe to Filmibeat Malayalam

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന് അഞ്ചു നായികമാര്‍. ചിത്രത്തെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ബോംബേ മാര്‍ച്ച്, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്നതാണ് പുതിയ ചിത്രം.

ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ദുബായില്‍ ഇപ്പോള്‍ ചൂടാണ്. ചൂട് കുറഞ്ഞിട്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഫിക്ഷന്‍ സ്റ്റോറിയാണെങ്കിലും ലൈഫുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്നും പറയുന്നുണ്ട്.

ബാബു ജനാര്‍ദ്ദനന്റെ ആദ്യത്തെ സംവിധാന സംരംഭം

ബാബു ജനാര്‍ദ്ദനന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ബോംബേ മാര്‍ച്ച്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ശേഷം ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്നതാണ് പുതിയ ചിത്രം.

ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണം

ദുബായിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണം നടക്കുന്നത്. ദുബായിലെ ഇപ്പോഴത്തെ കടുത്ത ചൂട് കുറഞ്ഞിട്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പറയുന്നു.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡും പൃഥ്വിരാജിനായിരുന്നു. ബാബു ജനാര്‍ദ്ദനനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയത്

പൃഥ്വിരാജ് നായകനായ അച്ഛനുറങ്ങാത്ത വീട്, അവന്‍ ചാണ്ടിയുടെ മകന്‍, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ബിജു മേനോന്‍ ചിത്രം

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വര്‍ണ്ണ കടുവ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. ജോസ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Prithviraj in Babu Janardhanan's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam