»   » അയാളും ഞാനും തമ്മില്‍; അവകാശം പൃഥ്വി സ്വന്തമാക്കി

അയാളും ഞാനും തമ്മില്‍; അവകാശം പൃഥ്വി സ്വന്തമാക്കി

Posted By:
Subscribe to Filmibeat Malayalam
Ayalum Njanum Thammil
സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ മോഹം നടന്‍ പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും അതുണ്ടാകുമെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതിന് മുമ്പ് ചലച്ചിത്രനിര്‍മ്മാണരംഗത്തേയ്ക്ക് കാലെടുത്തുവച്ച താരം ഇപ്പോള്‍ ഒരുപടികൂടി മുന്നേറിയിരിക്കുകയാണ്. തന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിന്റെ അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായിട്ടാണ് താന്‍ അതിന്റെ അവകാശം സ്വന്തമാക്കിയതെന്നും തിരക്കഥയുമായി താന്‍ അമിതാഭ് ബച്ചനെ സമീപിയ്ക്കുമന്നും പൃഥ്വി പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പൃഥ്വിയെ മികച്ച നടനെന്ന അവാര്‍ഡിന് അര്‍ഹനാക്കിയതില്‍ ഈ ചിത്രത്തിനും വലിയ പങ്കുണ്ട്. ലാല്‍ ജോസിന് മികച്ച സംവിധായകനെന്ന അവാര്‍ഡും ഈ ചിത്രം നേടിക്കൊടുത്തിട്ടുണ്ട്.

മെഡിക്കല്‍ രംഗത്തെ നൈതികതയെ ആധാരമാക്കിയുള്ള ചിത്രം വ്യത്യസ്തവും മികച്ചതുമായ ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. എന്തായാലും ചിത്രത്തിന് അന്യഭാഷകളില്‍ വലിയ റീമേക്ക് സാധ്യതകളുണ്ടെന്നകാര്യത്തില്‍ സംശയമില്ല. ഇതുമനസ്സിലാക്കിത്തന്നെയാണ് പൃഥ്വിരാജിന്റെ നീക്കവും. രണ്ട് ചിത്രങ്ങള്‍ ഇതിനകം തന്നെ ഹിന്ദിയില്‍ ചെയ്തുകഴിഞ്ഞ പൃഥ്വിയ്ക്ക് ബോളിവുഡിലും കൂടുതല്‍ ബന്ധങ്ങള്‍ വളരുകയാണ്. അതും റീമേക്ക് ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്നതില്‍ സംശയമില്ല.

English summary
Prithviraj bought the rights of his Malayalam film 'Ayalum Njanum Thammil', originally directed by Lal Jose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam