»   » തീവില: മുംബൈയില്‍ പൃഥ്വിയ്ക്ക് വീട് കിട്ടുന്നില്ല

തീവില: മുംബൈയില്‍ പൃഥ്വിയ്ക്ക് വീട് കിട്ടുന്നില്ല

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്, മലായാളത്തില്‍ പടങ്ങളുടെ എണ്ണം കുറച്ച് ഹിന്ദിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്യാന്‍ പോകുന്നതെന്ന് പൃഥ്വി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹിന്ദിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ മുംബൈയില്‍ സ്ഥിരമായി ഒരു താമസസ്ഥലം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് മുംബൈയില്‍ ഒരു വീടുവാങ്ങാന്‍ പൃഥ്വിരാജ് തീരുമാനിച്ചതും.

പക്ഷേ ഒരുപാട് ശ്രമിച്ചിട്ടും പൃഥ്വിയ്ക്ക് അവിടെയൊരു വീട് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലത്രേ. തീപിടിച്ച വിലതന്നെയാണ് പൃഥ്വിയെ കുഴക്കുന്നകാര്യം. കുറേ വീടുകള്‍ നോക്കിയെങ്കിലും പലരും തന്റെ കീശയ്‌ക്കൊതുങ്ങാത്ത വിലയാണ് പറയുന്നതെന്ന് പൃഥ്വി പറയുന്നു.

Prithvi Raj

ഞാന്‍ ഇത് പറയുന്നത് കേട്ടാല്‍ ഒരു നടന് ബജറ്റ് പ്രശ്‌നമോയെന്ന് നിങ്ങള്‍ക്ക് തോന്നാം, പക്ഷേ ഞാന്‍ പറയുന്നത് സത്യമാണ്. ഡസനോളം സ്ഥലങ്ങള്‍ ഞാന്‍ പോയി കണ്ടു പലരും അന്യായ വിലയാണ് പറയുന്നത് പന്ത്രണ്ട് കോടിയൊക്കെ ചോദിക്കുന്നത് ശരിയ്ക്കും അല്‍പം കൂടുതലല്ലേ-പൃഥ്വി ചോദിയ്ക്കുന്നു.

തെക്കുനിന്നുവരുന്ന പല താരങ്ങള്‍ക്കും മുംബൈയില്‍ സ്ഥിരതാമസമാക്കാത്തതുകൊണ്ടാണ് അവരുടെ ബോളിവുഡ് കരിയറിനെ മെച്ചപ്പെടുത്താന്‍ കഴിയാതെ പോയതെന്നാണ് പൃഥ്വിയുടെ നിരീക്ഷണം. അത് രജനികാ്ന്തായാലും കമല്‍ഹസനായാലും കാര്യമിതാണെന്ന് പൃഥ്വി കരുതുന്നു. പക്ഷേ നടിമാരായ പലരും എല്ലാതരത്തിലും ബോളിവുഡില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും അതുകൊണ്ടുതന്നെ ശ്രീദേവിയെപ്പോലുള്ള നടിമാര്‍ എക്കാലത്തും ബോളിവുഡിന്റെ ഭാഗമായി മാറിയെന്നും പൃഥ്വി ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ പുതുതാരങ്ങളായ അസിന്‍, തമന്ന, ശ്രുതി ഹസന്‍ എന്നിവര്‍ക്കെല്ലാം മുംബൈയില്‍ സ്ഥിരമായ താമസസ്ഥലമുണ്ട്, അതുകൊണ്ടുതന്നെ അവര്‍ക്ക് ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്നുമുണ്ട്- താരം ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും അധികം താമസിയാതെ മുംബൈയില്‍ ഒരു വീടൊപ്പിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് പൃഥ്വി പറയുന്നു.

English summary
South actor Prithviraj is having a tough time in buying his own property in the city. Reason being that he simply can’t afford i

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam