»   » എവിടെ നിന്ന് വരുന്നു ഇതൊക്കെ, രണ്ട് വര്‍ഷം ബ്ലെസിക്ക് കൊടുത്തു; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൃഥ്വി

എവിടെ നിന്ന് വരുന്നു ഇതൊക്കെ, രണ്ട് വര്‍ഷം ബ്ലെസിക്ക് കൊടുത്തു; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൃഥ്വി

By: Rohini
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. അഭിനയത്തിന്റെയും നിര്‍മാണത്തിന്റെയുമൊക്കെ തിരക്കിനിടയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രവും പൃഥ്വിയുടെ വലിയ ഉത്തരവാദിത്വമാണ്...

ലൂസിഫറിനു വേണ്ടി പൃഥ്വിരാജ് ആടുജീവിതം ഉപേക്ഷിക്കുമോ, ബ്ലസി പറയുന്നത് അറിയാം !!

ഈ തിരക്കിനിടയില്‍ ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ ആട് ജീവിതം പൃഥ്വിരാജ് ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൃഥ്വി ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

ആ വാര്‍ത്ത സത്യമല്ല

ഞാനിപ്പോള്‍ സ്‌കോട്‌ലാന്റില്‍ എന്റെ പുതിയ ചിത്രമായ ആദം ജോണില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലാണ് ബ്ലെസിയ്‌ക്കൊപ്പമുള്ള എന്റെ സ്വപ്‌ന ചിത്രമായ ആട് ജീവിതം ഡേറ്റിന്റെ പ്രശ്‌നത്തെ ചൊല്ലി ഞാന്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടത്. അത് തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്- പൃഥ്വിരാജ് പറഞ്ഞു.

ഒരുപാട് സമയം ആവശ്യമാണ്

ചിത്രത്തിന് വേണ്ടി 2017 നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ ചിത്രത്തിന് വേണ്ടി ഞാന്‍ ഡേറ്റ് അനുവദിച്ചിട്ടുണ്ട്. ഇതെന്റെ സ്വപ്‌ന വേഷമാണ്. സിനിമയുടെ ഷൂട്ടിങ് ഘട്ടങ്ങളില്‍ ശാരീരികമായി ഒത്തിരി മാറ്റങ്ങള്‍ വരുത്തേണ്ട്. അതെന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം.

എല്ലാം തീരുമാനിച്ചതാണ്..

വളരെ മികച്ചൊരു തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. ലോകത്തിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍ പ്രവൃത്തിയ്ക്കുന്നത്. പത്ത് ദിവസം മുന്‍പ് ബ്ലെസിയെ നേരിട്ട് കാണുകയും ചിത്രീകരണവുമായി ബന്ധപ്പെട്ടതെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു..

എവിടെ നിന്ന് വരുന്നു

എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത് എന്നെനിക്കറിയില്ല.. എല്ലാവര്‍ക്കും ഈസ്റ്റര്‍ - വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിയ്ക്കുന്നത്.

ബ്ലെസി പറഞ്ഞത്

ആടു ജീവിതത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയിട്ടില്ല എന്ന് സംവിധായകനും വ്യക്തമാക്കി. സിനിമ ഉപേക്ഷിച്ചുവെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ പ്രചാരണമാണ് ഇത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു.

English summary
Prithviraj clear the rumor about his dream project Aadujeevitham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam