»   » മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത, മണിയന്‍ പിള്ള രാജു നിര്‍മിച്ച, പൃഥ്വിരാജ് അഭിനയിച്ച പാവാട എന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു. മികച്ച രീതിയില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

അതിനിടയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മണിയന്‍പിള്ള രാജു നല്‍കിയ അഭിമുഖത്തിലെ ചില കാര്യങ്ങള്‍ വളച്ചൊടിച്ച് ചിലര്‍ രംഗത്തെത്തിയത്. പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് നാല് തവണ തിരുത്തി എഴുതി എന്നായിരുന്നു കിംവദന്തികള്‍. അതിന് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ മറുപടി നല്‍കുന്നു.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

പാവാടയുടെ തിരക്കഥ പൃഥ്വിരാജ് തിരുത്തി എഴുതിയിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ സ്ഥിരീകരിച്ചു. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

നാല് തവണ തിരുത്തി എഴുതിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പാവാടയ്ക്ക് മുമ്പ് നാല് തിരക്കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യമാണ് ചിലര്‍ തിരക്കഥ മാറ്റി എഴുതിച്ചു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

പൂര്‍ണ തിരക്കഥയോടെയാണ് പാവാടയുടെ ഷൂട്ടിങ് ആരംഭിച്ചതെന്നും അതില്‍ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

1893 എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രയാണ് പാവാടയ്ക്കും തിരക്കഥ എഴുതിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് കഥ

English summary
Prithviraj didn't rewrite Pavada script: Director G Marthandan clarifying

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam