twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയുടെ സ്റ്റണ്ട് മാസ്റ്റര്‍ പൃഥ്വിരാജ്

    By Aswathi
    |

    സപ്തമശ്രീ തസ്‌കര എന്ന ചിത്രം ഒരു സൗഹൃദത്തിന്റെ തുടക്കം കൂടെയാണ്. തെറ്റിദ്ധാരണകള്‍ മാറി പൃഥ്വിരാജും ആസിഫ് അലിയും നല്ല സുഹൃത്തുക്കളായി. പൃഥ്വിരാജിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ നല്ലവാക്കുകള്‍ തന്നെയാണ് ഇതിനുള്ള തെളിവ്. ആ ആസിഫിനെ പൃഥ്വിരാജ് ഇടിക്കാന്‍ പഠിപ്പിച്ചെന്നോ...?

    അതെ സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ ആസിഫിനെ സംഘട്ടനങ്ങള്‍ ഡയറക്ട് ചെയ്തത് സാക്ഷാല്‍ പൃഥ്വിരാജാണത്രെ. ചിത്രത്തില്‍ പൃഥ്വിയ്ക്ക് കാര്യമായ സ്റ്റണ്ട് രംഗങ്ങളൊന്നുമില്ല. എന്നാല്‍ ആസിഫിനെ ഇന്‍ഡ്രഡ്യൂസ് ചെയ്യുന്നത് തന്നെ സ്റ്റണ്ട് രംഗത്തോട് കൂടിയാണ്.

    asif-prithvi

    ആസിഫിന്റെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസം സ്റ്റണ്ട് മാസ്റ്റര്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നു. സംവിധായകന്‍ അനില്‍ രാധാകൃഷ്ണനാണെങ്കില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയും പരിചയമില്ല. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് സ്റ്റണ്ട് രംഗങ്ങള്‍ ഞാന്‍ ഒരുക്കാം എന്ന് പറഞ്ഞ് പൃഥ്വിരാജ് മുന്നോട്ടുവരുന്നത്. അങ്ങനെ പൃഥ്വി ആസിഫിന്റെ സ്റ്റണ്ട് മാസ്റ്ററായി

    ആസിഫിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തത് പൃഥ്വിരാജാണെന്നും വളരെ ആത്മര്‍ത്ഥതയോടെയാണ് അദ്ദേഹമത് ചെയ്തതെന്നും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

    ആസിഫിനെയും പൃഥ്വിയെയും കൂടാതെ നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, സലാം ബുറാരി എന്നീ ഏഴ് ഐശ്വര്യമുള്ള കള്ളമ്മാരുടെ കഥപറയുന്ന ചിത്രമാണ് സപ്തമശ്രീ തസ്‌കര. റീനു മാത്യുവും സനുഷയുമാണ് നായികമാര്‍. ജീവിതത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നര്‍ മധുരപ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Prithviraj plays Krishnanunni, a gentleman thief, in Anil Radhakrishnan Menon's next outing, Saptamashree Thaskaraha. However, on the movie's set, he played another interesting role as well. The actor turned stunt master for a scene featuring Asif Ali!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X