»   » പൃഥ്വിരാജിന്റെ ആരാധകര്‍ നിരാശയിലാണ്

പൃഥ്വിരാജിന്റെ ആരാധകര്‍ നിരാശയിലാണ്

Posted By:
Subscribe to Filmibeat Malayalam

വാക്കുകളിലെ തന്റേടം മറച്ചുവയ്ക്കാത്തതും പെട്ടന്നുള്ള പ്രതികരണങ്ങളും രസിക്കാത്തവരൊഴിച്ചാല്‍ പൃഥ്വിരാജ് എന്ന നടന്റെ കഴിവംഗീകരിച്ചവരെല്ലാം നടന്റെ സിനിമകളും സ്വീകരിച്ചിട്ടുണ്ട്. പാളിച്ചകളില്‍ നിന്ന് വീണ്ടെടുത്ത് മുംബൈ പൊലീസ്, സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങലിലൂടെ തിരിച്ചുവരവ് അറിയിച്ച പൃഥ്വി അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം കണ്ടു.

ജിത്തു ജോസഫ് സംവിധാനം ചെയത് മെമ്മറീസാണ് ഒടുവില്‍ ആ പട്ടികയില്‍ ഇടം പിടിച്ചത്. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം വിജയം കണ്ടെങ്കിലും പൃഥ്വിയുടെ ആരാധകര്‍ ഇപ്പോഴും നിരാശയിലാണ്. ഓണത്തിന് മുമ്പ് എത്തും എന്ന് പറഞ്ഞ ലണ്ടന്‍ ബ്രിഡ്ജ് ഇതുരെ എത്താത്തതു തന്നെ കാരണം. റിലീസ് മാറ്റിവയ്ക്കുക പുതുമയല്ല. പക്ഷേ ഇത്രയും നീണ്ട ഒരു മാറ്റിവയ്ക്കലില്‍ എന്തോ ഒരു അസ്വഭാവികത അനുഭവപ്പെടുന്നു.

London Bridge

അനില്‍ സി മേനോന്‍ സംവിധാനം ചെയ്യത ചിത്രത്തില്‍ വിജയ് എന്ന ബിസ്‌നസുകാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ബിസ്‌നസില്‍ നല്ല നേട്ടങ്ങള്‍ കൈവരിച്ച ലണ്ടന്‍ മലയാളിയാണ് വിജയ്. തന്റെ ആത്മവിശ്വസവും പ്രയത്‌നവുമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്നും പണമാണ് എല്ലാത്തിലും വലുതെന്നും വിജയ് വിശ്വസിക്കുന്നു. ലണ്ടനില്‍ സെറ്റില്‍ഡായ മലയാളി കോടീശ്വരന്റെ മകളും സുന്ദരിയുമായ പവിത്രയുമായി വിജയുടെ വിവാഹം ഉറപ്പിക്കുന്നു.

ഫാന്റസിയില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണ് പവിത്ര. വിജയ്ക്ക് താല്പര്യം പണത്തിലും. ആ ഇടെയാണ് മെറിന്‍ എന്ന പെണ്‍കുട്ടിയെ വിജയ് പരിചയപ്പെടുന്നത്. മെറിലിലൂടെ ജീവിതത്തിന്റെ മറ്റൊരു വശത്തെയും വിജയ് തിരിച്ചറിയുന്നു. ഇവര്‍ മൂവരുടെയും കഥയാണ് ചിത്രം. പവിത്രയായി ആന്‍ഡ്രിയയും മെറിനായി നന്ദിതയും വേഷമിടുന്നു.

ഓണത്തിന് മുമ്പെത്തും എന്നു പറഞ്ഞ ചിത്രം പിന്നീട് സെപ്തംബര്‍ 25ന് എന്നായി. എന്നാല്‍ അതും മാറ്റി ഒക്ടോബര്‍ 25 എന്ന് കേട്ടു. പിന്നെയും നീണ്ടു. ഒടുവില്‍ ഈ വര്‍ഷമില്ലെന്നാണ് കേട്ടത്. ഏതായലും മെമ്മറീസിന്റെ വിജയമുള്ളതുകൊണ്ട് ആരാധകര്‍ പിടിച്ചു നിന്നു. അടുത്ത വര്‍ഷം ആദ്യമെങ്കിലും ലണ്ടന്‍ ബ്രിഡ്ജ് എത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പൃഥ്വി ആരാധകര്‍.

English summary
London Bridge is a much hyped movie of Prithviraj. Andrea Jeremiah and Nanditha play the female leads in this movie. The actor disappoints all his fans by postponing the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam