»   » പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

Written By:
Subscribe to Filmibeat Malayalam

പക്വത എത്തിയ നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ഇപ്പോള്‍ വളരെ ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നു. ആ സിനിമകളൊക്കെ വിജയം നേടുകയും ചെയ്യുന്നു. കൈ നിറയെ ചിത്രങ്ങളുമായി ഇപ്പോള്‍ തിരക്കിലാണ് പൃഥ്വി.

ഇഡിയറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വി അടുത്തതായി അഭിനയിക്കുന്നത് എന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ ചില പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

കറാച്ചി 18 എന്നാണ് ചിത്രത്തിന്റെ പേര്. പാകിസ്ഥാന്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അങ്ങനെയാവുമ്പോള്‍ പാകിസ്ഥാന്‍ മണ്ണില്‍ ഒരുക്കുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമായിരിക്കും ഇത്. കൊച്ചി, മോസ്‌കോ, കറാച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

നേരത്തെ മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ചൊരു പട്ടാള ചിത്രമാണ് പിക്കറ്റ് 43. അതിന് ശേഷം പൃഥ്വി ചെയ്യുന്ന രണ്ടാമത്തെ പട്ടാള ചിത്രമായിരിക്കും കറാച്ചി 81

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

വര്‍ണ ചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാ സുബൈര്‍ ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഏറ്റവും കൂടുതല്‍ ചെലവില്‍ നിര്‍മിയ്ക്കുന്ന മലയാളം സിനിമകളില്‍ ഒന്നായിരിക്കും കറാച്ചി 81

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് അറിയുന്നത്. ഊഴം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൃഥ്വി പൂര്‍ത്തിയാക്കി. അടുത്തത് എസ്ര എന്ന ഹൊറര്‍ ചിത്രമാണ്. ജൂലൈ മാസത്തോടെ അത് പൂര്‍ത്തിയാക്കും. പിന്നെ കറാച്ചി 81 ചെയ്യും എന്നാണ് വിവരം.

English summary
Prithviraj has a bagful of exciting projects with each one in the kitty having something new to offer for the actor in Prithviraj. According to reports, the actor would feature next in a film which would be directed by Idiots fame K S Bava. The projects is said to be having some specialities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam