»   » നടനെന്ന നിലയില്‍ നിന്റെ വളര്‍ച്ച എന്നെ സന്തോഷിപ്പിക്കുന്നു, ടൊവിനോയെയും അപാരതയെക്കുറിച്ചും പൃഥിരാജ്

നടനെന്ന നിലയില്‍ നിന്റെ വളര്‍ച്ച എന്നെ സന്തോഷിപ്പിക്കുന്നു, ടൊവിനോയെയും അപാരതയെക്കുറിച്ചും പൃഥിരാജ്

Posted By: Nihara
Subscribe to Filmibeat Malayalam

കലാലയ പശ്ചാത്തലത്തില്‍ ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി ഒരുക്കിയ മെക്സിക്കന്‍ അപാരത മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ചും നായകനായ ടൊവിനോയെക്കുറിച്ച് യങ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ്.

ചിത്രം നേടിയ വലിയ വിജയത്തിന് അണിയറക്കാരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ പൃഥ്വി ടൊവീനോയുടെ അഭിനയത്തെയും പരാമര്‍ശിക്കുന്നു. 'നിങ്ങളുടെ കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നു ബ്രദര്‍, ഒരു നടനും താരവുമായുള്ള നിന്റെ വളര്‍ച്ച കാണുന്നതില്‍ ആവേശമുണ്ട്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്.' പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അപ്പുവായി മൊയ്തീനില്‍ പൃഥ്വിക്കൊപ്പം

സോളോ നായകവേഷത്തില്‍ ടൊവീനോയുടെ ആദ്യവിജയമാണ് 'ഒരു മെക്‌സിക്കന്‍ അപാരത'. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനാണ് ടൊവീനോ കഥാപാത്രം. ഇനിഷ്യല്‍ കളക്ഷനില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ ചിത്രങ്ങളെ പിന്നിലാക്കിയിരുന്നു 'അപാരത'. മൂന്ന് കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍.

രാഷ്ട്രീയം മാത്രമല്ല , പ്രണയവുമുണ്ട്

ചിത്രത്തെക്കുറിച്ചുള്ള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എണ്‍പതുകളിലെ കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയം മാത്രമല്ല പ്രണയവുമുണ്ട്. ടോം ഇമ്മട്ടി ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നത്. പിന്നീട് വിശദീകരണവുമായി സംവിധായകന്‍ ടോം ഇമ്മട്ടി തന്നെ രംഗത്തുവന്നു.

ഇരട്ടവേഷത്തില്‍ ടൊവിനോ

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ടൊവിനോയുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. ചിത്രത്തിലെ ടൊവിനോയുടെ റോളിനെക്കുറിച്ച് തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് ആകാംക്ഷ. അച്ഛനും മകനുമായി വേഷമി ത്രില്ലിലാണ് ടൊവിനോ. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്ന കാര്യം ടൊവിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തത്

മെക്‌സിക്കന്‍ അപാരതയുടെ ഇടനാഴികളില്‍ മുദ്രാവാക്യവും രാഷ്ട്രീയവും മാത്രമല്ല പ്രണയവുമുണ്ട് നല്ല ഹൈ വോള്‍ട്ടേജ് പ്രണയം. അല്ലേലും പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തതെന്നു ചോദിച്ചാണ് ടൊവിനോ പോസ്റ്റിട്ടിരിക്കുന്നത്.

English summary
Prithviraj's facebook post about Tovino Thomas. And a big congrats to the team of "Oru Mexican Apaaratha" for the big success. Tovino..super happy for you brother..and thrilled to see your growth as an actor/star!!! Way to go!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam