»   » പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നാളെ ഒരു വെള്ളിയാഴ്ച. മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന 2016 ലെ ആദ്യത്തെ വെള്ളിയാഴ്ച എന്ന് പറഞ്ഞാലും അധികമല്ല. ഏറെ പ്രതീക്ഷയുള്ള രണ്ട് ചിത്രങ്ങളാണ് നാളെ തിയേറ്ററിലെത്തുന്നത്.

ഫഹദ് ഫാസില്‍ നായകനാകുന്ന മണ്‍സൂണ്‍ മാംഗോസും പൃഥ്വിരാജ് നായകനാകുന്ന പാവാട എന്ന ചിത്രവും. ഇരു ചിത്രങ്ങളുടെയും ട്രെയിലറും പോസ്റ്ററുകളുമൊക്കെ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്. തുടര്‍ന്ന് വായിക്കൂ...


പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. ഐശ്വര്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സൗഭിന്‍ ഷഹീര്‍, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, വിജയ് റാസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്നു. സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന ഡിപി പള്ളിക്കല്‍ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്


പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന നായകനാണ് ഫഹദ് ഫാസില്‍. അതിനൊരിക്കലും നടനെ പഴി പറയാന്‍ സാധിക്കില്ല. പക്ഷെ ആ വീഴ്ച ഫഹദിനെ നല്ലപോലെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടതോടെ പല സിനിമകളില്‍ നിന്നും ഫഹദ് പിന്മാറി എന്നും കേട്ടിരുന്നു. മണ്‍സൂണ്‍ മാംഗോസ് ഫഹദിന് നിലനില്‍പിന്റെ പ്രശ്‌നം കൂടെ ആകുന്നത് അങ്ങനെയാണ്. ഇത് ഫഹദ് പൊളിക്കും എന്ന സൂചന ട്രെയിലര്‍ നല്‍കുന്നു


പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. ഷിബിന്‍ ഫ്രാന്‍സിന്റെ കഥയ്ക്ക് പിബിന്‍ ചന്ദ്ര തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിയ്ക്കുന്ന മണിയന്‍പിള്ള രാജുവാണ്. പൃഥ്വി ഒരു മുഴുകുടിയനായി എത്തുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മിയ ജോര്‍ജ്, ആശ ശരത്ത്, നെടുമുടി വേണു, ഷറഫുദ്ദീന്‍, സുധീര്‍ കരമന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.


പരാജയങ്ങള്‍ തുടര്‍ക്കഥയായ ഫഹദും ഹാട്രിക് നേടിയ പൃഥ്വിയും മത്സരിക്കുന്നു

പോയവര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ നിന്നാണ് പൃഥ്വി 2016 ആരംഭിയ്ക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് പൃഥ്വി. തുടര്‍ച്ചയായി വിജയിച്ചു നില്‍ക്കുന്ന ആള്‍ക്ക് അടുത്ത ചിത്രം അതിനടുത്തെങ്കിലും എത്തിക്കണം എന്നത് അത്യാവശ്യമാണ്. അതുക്കും മേലെയാവും പാവാട എന്ന സൂചനയാണ് ട്രെയിലറും പാട്ടും നല്‍കിയത്


English summary
Prithviraj and Fahad Fazil clash of tomorrow

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam