»   » പൃഥ്വിയ്ക്ക് നിന്ന് തിരിയാന്‍ സമയമില്ല

പൃഥ്വിയ്ക്ക് നിന്ന് തിരിയാന്‍ സമയമില്ല

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഏറ്റവും തിരക്കേറിയ മലയാളി നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, പൃഥ്വിരാജ്, മലയാളത്തിലും, ഹിന്ദിയിലും തമിഴിലുമായി ഓടിനടന്ന് അഭിനയിക്കുകയാണ് പൃഥ്വിയിപ്പോള്‍. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേയ്ക്കാണ് താരത്തിന്റെ യാത്രകള്‍. ഒരു ദിവസം കേരളത്തിലാണ് ജോലിയെങ്കില്‍ പിറ്റേന്ന് മുംബൈയിലെത്തണം അതുകഴിഞ്ഞ് അടുത്ത ലൊക്കേഷനിലേയ്ക്ക് പറക്കണം.

തിരക്കേറിയതുകൊണ്ടുതന്നെ അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിമാനയാത്ര ചെയ്യുന്ന താരവും പൃഥ്വിതന്നെയാണ്. തിരുവനന്തപുരം-മുംബൈ റൂട്ടിലാണ് പൃഥ്വി ഏറ്റവും കൂടുതല്‍ പറക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിങ്ങിനായി പൃഥ്വി ഇന്ത്യ വിട്ടിരിക്കുകയാണ്. അനില്‍ സി മേനോന്റെ പുതിയ ചിത്രമായ ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണത്തിനായി പൃഥ്വി ലണ്ടനിലേയ്ക്ക് പറന്നിരിക്കുകയാണ്.

Prithviraj

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു പൃഥ്വിച്ചിത്രമായ മെമ്മറീസിന്റെ ജോലികളും പുരോഗമിക്കുകയാണ്. ഇതിനിടെ ബോളിവുഡില്‍ ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥ്വിയ്ക്ക് റോളുണ്ട്. അതുകൂടാതെ തമിഴില്‍ വസന്തബാലന്‍ ഒരുക്കുന്ന കാവ്യ തലൈവന്‍ എന്ന ചിത്രത്തിലും പൃഥ്വിയാണ് നായകന്‍. ലണ്ടന്‍, സ്‌കോട്ട്‌ലാന്റ് എന്നിവിടങ്ങളിലാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണം. രണ്ട് മാസത്തോളമായിരിക്കും അവിടുത്തെ ചിത്രീകരണം.

വിദേശത്തെ ചിത്രീകരണ സമയങ്ങളില്‍ സ്വയം വാഹനമോടിക്കാനായി അടുത്തിടെ പൃഥ്വി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.

English summary
Malayalam actor Prithviraj Sukumaran, who has been shuttling between Mumbai and Kerala, left for London

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam