»   » ആദം ജോണ്‍ തിയറ്ററില്‍ തകര്‍ക്കുമ്പോള്‍ പൃഥ്വിരാജ് എവിടെയെന്നോ? ചിത്രം കാണാം...

ആദം ജോണ്‍ തിയറ്ററില്‍ തകര്‍ക്കുമ്പോള്‍ പൃഥ്വിരാജ് എവിടെയെന്നോ? ചിത്രം കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

ഓണച്ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആദം ജോണ്‍. ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസാണ് പൃഥ്വിരാജിന് ആദം ജോണ്‍. ആദ്യ ചിത്രം എസ്ര വന്‍ വിജയമായതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ എത്തിയ ടിയാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ആദം ജോണ്‍ എന്ന ത്രില്ലര്‍ ചിത്രം പക്ഷെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദം ജോണ്‍.

മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

Ranam

ആദം ജോണ്‍ തിയറ്ററില്‍ പ്രദര്‍ശന വിജയം നേടുമ്പോള്‍ പൃഥ്വിരാജ് അമേരിക്കയിലാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിംഗ് എന്ന പേരില്‍ ഇംഗ്ലീഷിലും രണം എന്ന പേരില്‍ മലയാളത്തിലും ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ആദമിന്റെ വിജയത്തിലുള്ള സന്തോഷം പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

English summary
Prithviraj is busy with his new Ranam after Adam Joan success.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam