»   » പൃഥ്വിയുടെ പോര്‍ഷെയ്ക്ക് ഫാന്‍സിനമ്പറിന്റെ തിളക്കം

പൃഥ്വിയുടെ പോര്‍ഷെയ്ക്ക് ഫാന്‍സിനമ്പറിന്റെ തിളക്കം

Posted By:
Subscribe to Filmibeat Malayalam
Prithviraj
നടന്‍ പൃഥ്വിരാജ് തന്റെ പുതിയ വാഹനത്തിനായി വീണ്ടുമൊരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കി. കെഎല്‍ 07 ബിഎക്‌സ് 7777 എന്ന നമ്പറാണ് ലേലത്തുകയില്‍ 2500 രൂപ അധികം നല്‍കി പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്.

പുതിയതായി വാങ്ങിച്ച പോര്‍ഷെ കാറിനുവേണ്ടിയാണ് ഈ നമ്പര്‍ താരം സ്വന്തമാക്കിയത്. ഈ നമ്പര്‍ ലഭിയ്ക്കാനായി എറണാകുളം ആര്‍ടിഒ ഓഫീസിലാണ് പൃഥ്വി 50,000 രൂപ കെട്ടിവച്ച് ലേലത്തില്‍ പങ്കെടുത്തത്. പൃഥ്വിയ്ക്കുവേണ്ടി അമ്മ മല്ലിക സുകുമാരനായിരുന്നു ലേലത്തിനെത്തിയത്. പൃഥ്വിയെക്കൂടാതെ വേറെ ഒരാള്‍ മാത്രമേ ഈ നമ്പറിന് വേണ്ടി ലേലത്തില്‍ പങ്കെടുത്തിരുന്നുള്ളു.

ആര്‍ടിഒ ലേലം പ്രഖ്യാപിച്ചപ്പോള്‍ മല്ലിക 2500 രൂപ കൂടുതല്‍ വിളിച്ച് മറ്റേയാളെ പിന്തള്ളി നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. മലയാളത്തിലെ യുവ സിനിമാ താരം പൃഥ്വീരാജിന്റെ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ ഇത്തവണ ഏറെയൊന്നും പണിപ്പെടേണ്ടിവന്നില്ല. കേവലം 2500 രൂപ മാത്രം അധികമായി ചെലവാക്കി ഇഷ്ടനമ്പരായ കെ.എല്‍ 07 ബി.എക്‌സ് 7777 ലഭിച്ചു.

ഇതിന് മുമ്പ് 2012ല്‍ ഒരു പുതിയ കാര്‍ വാങ്ങിയപ്പോള്‍ അതിനായി കെഎല്‍ 07 ബിഎന്‍ 01 എന്ന മനോഹരമായ നമ്പര്‍ ലഭിയ്ക്കാനായി ലേലത്തില്‍ പങ്കെടുത്ത പൃഥ്വി അന്ന് ചെലവാക്കിയത് 3.56 ലക്ഷം രൂപയായിരുന്നു.

English summary
Actor Prithviraj got a fancy number for his new Porsche car after bidding at an auction at Kakkanad RTO office in Ernakulam and spending a whopping Rs 52,50

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam