»   » നവരാത്രിയ്ക്ക് പൃഥ്വിയുടെ ഡേര്‍ട്ടി ഡാന്‍സ്...

നവരാത്രിയ്ക്ക് പൃഥ്വിയുടെ ഡേര്‍ട്ടി ഡാന്‍സ്...

Posted By:
Subscribe to Filmibeat Malayalam

നവരാത്രിയ്ക്ക് പൃഥ്വിയുടെ ബോളിവുഡ് ചിത്രം അയ്യ തിയറ്ററുകളിലെത്തുമ്പോള്‍ ഞെട്ടുന്നത് നമ്മുടെ മലയാളീസായിരിക്കും. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കണ്ടം തിന്നണമെന്ന പഴഞ്ചൊല്ല് ഉള്‍ക്കൊണ്ട് ആടിത്തിമിര്‍ക്കുകയാണ് പൃഥ്വിരാജ്.

അനുരാഗ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ നായകനായാണ് പൃഥ്വിയെത്തുന്നത്. പൃഥിരാജിനു പുറമേ മറാത്തി സംവിധായകന്‍ സച്ചന്‍ കുന്ദാല്‍ക്കറിന്റെ കൂടി ആദ്യബോളിവുഡ് ചിത്രമാണ് അയ്യ.

അനുരാഗ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ നായകനായാണ് പൃഥ്വിയെത്തുന്നത്. പൃഥിരാജിനു പുറമേ മറാത്തി സംവിധായകന്‍ സച്ചന്‍ കുന്ദാല്‍ക്കറിന്റെ കൂടി ആദ്യബോളിവുഡ് ചിത്രമാണ് അയ്യ.

അയ്യയിലെ 'ഡ്രീമം വേക്കപ്പം' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പലരുടെയും നെറ്റി ചുളിപ്പിച്ചു കഴിഞ്ഞു. പാട്ട് അടിപൊളിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഇതിത്തിരി അധികമായിപ്പോയില്ലെയെന്നാണ് മറ്റുചിലര്‍ പറയുന്നത്. സിക്സ് പാക്കിന്റെ പവറില്‍ പൃഥ്വിയും ഗ്ളാമര്‍ റോളിലില്‍ റാണിയും ആടിത്തിമിര്‍ക്കുന്ന ഗാനം ഹൃദ് രോഗമുള്ളവര്‍ കാണാതിരിയ്ക്കുകയാണ് നല്ലത്.

തമിഴ് യുവാവിനെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് ചിത്രകാരന്‍ സൂര്യയുടെ റോളില്‍ പൃഥ്വിയും മീനാക്ഷിയായി റാണിയും എത്തുന്നു.

തന്റെ കരിയറിലെ അപൂര്‍വ നേട്ടങ്ങളിലൊന്നാണ് അയ്യയിലെ നായകവേഷമെന്ന് പൃഥ്വി പറയുന്നു. നായിക റാണിയുടെ കടുത്ത ആരാധകനാണ് താനെന്നും പൃഥ്വി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിവരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം സിനിമിയിലുണ്ടെന്ന് റാണി പറഞ്ഞത് വെറുതയല്ലെന്ന് ഡ്രീമം വേക്കപ്പ്ം കാണുന്ന ആര്‍ക്കും മനസ്സിലാവും.

അയ്യയിലൂടെ ബോളിവുഡിലൊരു തകര്‍പ്പന്‍ തുടക്കമാണ് പൃഥ്വി പ്രതീക്ഷിയ്ക്കുന്നത്. നവരാത്രിയ്ക്ക് അയ്യ തിയറ്ററുകളിലെത്തും മുമ്പേ ഔറംഗസീബ് പോലുള്ള മറ്റു ചില വമ്പന്‍ പ്രൊജക്ടുകള്‍ നടനെ തേടിയെത്തിക്കഴിഞ്ഞു.

ഒക്ടോബര്‍ 24ന് തീയേറ്ററുകളിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഒക്ടോബര്‍ 12ന് തന്നെ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റാണി മുഖര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണത്രേ ചിത്രം നേരത്തെ റിലീസ് ചെയ്യുന്നത്.

English summary
Prithviraj, who is all set to enter B'town with Aiyya, is excited to share screen space with Rani Mukerji.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam