»   » ഡോള്‍ഫിന്‍ ബാറിലൂടെ പൃഥ്വിയും അനൂപും ഒന്നിക്കുന്നു

ഡോള്‍ഫിന്‍ ബാറിലൂടെ പൃഥ്വിയും അനൂപും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്നു. ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അനൂപ് മേനോന്‍ ആണ്. മദ്യ വ്യവസായിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിനെക്കൂടാതെ സൈജു കുറുപ്പ്, രാഹുല്‍ മാധവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ദീപന്റെ പുതിയമുഖം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായിരുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീലപ്രയോഗങ്ങളും വലിയ വിവാദമായതിന് പിന്നാലെ തന്റെ അടുത്ത ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങളും മറ്റും ഉണ്ടാകില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.

ഡോള്‍ഫിന്‍ ബാറില്‍ എത്തിച്ചേരുന്നവരുടെ കഥകളാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നാണ് സൂചന.

English summary
Prithviraj to act in Anoop Menon scripting Dolphin Bar, directing by Deepan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam