»   » പൃഥ്വിയുടെ ത്രില്ലറുമായി ജിത്തു

പൃഥ്വിയുടെ ത്രില്ലറുമായി ജിത്തു

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു ജോസഫ് വീണ്ടും മോളിവുഡില്‍ സജീവമാവുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരു ത്രില്ലര്‍ മൂവി ഒരുക്കാനാണ് ജിത്തുവിന്റെ പദ്ധതി.

രണ്ടു ചിത്രങ്ങള്‍ ജിത്തുവിന്റെ മനസ്സിലുണ്ട്. എന്നാല്‍ പൃഥ്വി ചിത്രമാണ് ആദ്യം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് തിരക്കഥയൊരുക്കലാണ് ഏറ്റവും പ്രയാസമേറിയ ജോലിയെന്ന് ജിത്തു പറയുന്നു. നല്ല തിരക്കഥ കയ്യിലുണ്ടെങ്കില്‍ 75 ശതമാനം ജോലിയും പൂര്‍ത്തിയായി. പൃഥ്വി ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിത്തു തന്നെയാണ്.

ചിത്രത്തിന്റെ കാര്യം പൃഥ്വിയുമായി സംസാരിച്ച് കഴിഞ്ഞു. താരത്തിന്റെ ഡേറ്റ് കിട്ടിയതിന് ശേഷം ഷൂട്ടിങ്ങ് ഷെഡ്യൂളിനെ പറ്റി അന്തിമ തീരുമാനമെടുക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ജിത്തു സംവിധാനം ചെയ്ത ദിലീപ് ചിത്രം മൈ ബോസ് തീയേറ്ററുകളിലെത്തിക്കഴിഞ്ഞു. ദിലീപും മംമ്തയും നായികാനായകന്‍മാരായ ചിത്രം ഇതിനോടകം തന്നെ നല്ല അഭിപ്രായം നേടിക്കഴിഞ്ഞു. ഡിക്ടറ്റീവിന് ശേഷം ജിത്തു ഒരുക്കിയ മമ്മി ആന്റ് മിയും ബോക്‌സ്ഓഫീസില്‍ വിജയം നേടിയിരുന്നു. അതേസമയം അയ്യ എന്ന ചിത്രത്തിലൂടെ ബി ടൗണില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി തന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

English summary
Jeethu has already signed two movies with two production houses. Interestingly, his next will be a thriller with Prithviraj in the lead.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam