»   » തട്ടത്തിന്‍ മറയത്തിന്റെ ലഹരിയില്‍ പൃഥ്വിരാജ്

തട്ടത്തിന്‍ മറയത്തിന്റെ ലഹരിയില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് ഉയര്‍ത്തിവിട്ട തരംഗം ഇപ്പോഴും തിയറ്ററുകളില്‍ ബാക്കിയാണ്. സിനിമ കണ്ടില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ആരുമുണ്ടാവില്ല. ഈ മെലഡി ഗാനങ്ങളില്‍ മയങ്ങിപ്പോയൊരാള്‍ നമ്മുടെ യങ് സ്റ്റാര്‍ പൃഥ്വിരാജാണത്രേ. ഷാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ പൃഥ്വിയ്ക്ക് അത്രയ്ക്കങ്ങ് പിടിച്ചുപോയെന്നാണ് കേള്‍ക്കുന്നത്.

തട്ടത്തിന്‍ മറയത്തിലെ ഗാനങ്ങള്‍ ആസ്വദിയ്ക്കുക മാത്രമല്ല, സംഗീത സംവിധായകന് ഷാന് ഒരു അഭിനനന്ദസന്ദേശമയക്കാനും പൃഥ്വി മുതിര്‍ന്നു. ഈ ടെക്‌സ്റ്റ് മെസേജിന്റെ ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ദില്ലിയില്‍ ബോളിവുഡ് ചിത്രമായ ഔറംഗസീബിന്റെ ലൊക്കേഷനിലിരുന്നാണ് പൃഥ്വി ഈ സന്ദേശമയച്ചത്. മുഴുവന്‍ സമയവും ഈ പാട്ടില്‍ മുഴുകിയിരിയ്ക്കുകയാണെന്നും ഭാര്യ സുപ്രിയയ്ക്കും ഗാനങ്ങള്‍ ഒരുപാടിഷ്ടമായെന്നുമൊക്കെയായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

വിനീത് ശ്രീനിവാസന്‍ ചിത്രത്തെ ഇതാദ്യമായല്ല പൃഥ്വി പുകഴ്ത്തുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം സിനിമയെക്കുറിച്ച് പരാമര്‍ശിച്ചത്. തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ നിവിന്‍ പോളിയും ഇഷ തല്‍വാറും തമ്മിലുള്ള കെമിസ്ട്രിയെക്കാള്‍ ചിന്തിച്ചത് അഭിനേതാവും സംവിധായകനും തമ്മിലുള്ള ധാരണയെപ്പറ്റിയാണെന്നായിരുന്നു പൃഥ്വിയുടെ കമന്റ്.

English summary
It seems that the Thattathin Marayathu phenomenon is still continuing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam