പൃഥ്വിയുടെ ഗോഡ്‌സെയുമായി ഷാജി കൈലാസ്

വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമിയുടെ ഹൈലൈറ്റ് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കുമെന്നാണ് സൂചന. എം പദ്മകുമാറിന്റെ ഒരു ബൊളീവിയന്‍ ഡയറി 1995, ദീപന്റെ ഗ്യാങ്‌സ് ഓഫ് വടക്കുംനാഥ്, വിനോദ് വിജയന്റെ ഫഹദ് ഫാസില്‍ ചിത്രം, മോഹന്‍ലാല്‍-ജോഷി ചിത്രം എ്ന്നിവയാണ് ഡി കമ്പനിയിലെ മറ്റു സിനിമകള്‍. 25-30 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമകളാണ് ഇതിലോരൊന്നും.
ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രഞ്ജിത്താണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.തിരശ്ശീലയില്‍ മാത്രമല്ല, ഡി കമ്പനിയുടെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. രതീഷ് വേഗ, എം ജയചന്ദ്രന്‍, രാഹുല്‍ രാജ്, ദീപക് ദേവ്, ജാസി ഗിഫ്റ്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications











