»   » ആരാധകരെ നിരാശയിലാഴ്ത്തി പൃഥ്വിരാജ്!!! ടിയാന്‍ വ്യാഴാഴ്ച തിയറ്ററിലെത്തില്ല... കാരണം???

ആരാധകരെ നിരാശയിലാഴ്ത്തി പൃഥ്വിരാജ്!!! ടിയാന്‍ വ്യാഴാഴ്ച തിയറ്ററിലെത്തില്ല... കാരണം???

By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടിയാന്‍. പെരുന്നാള്‍ റിലീസായി തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് മാറ്റി. പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജിനും ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രം ഈ മാസം 29ന് വ്യാഴാഴ്ച തിയറ്ററിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 

Tiyan

സെന്‍സര്‍ ബോര്‍ഡുമായുള്ള ചില പ്രശ്‌നങ്ങള്‍ കാരണമാണ് റിലീസ് നീട്ടുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. പുതിയ തിയതി തീരുമാനിച്ചാലുടന്‍ അറിയിക്കുമെന്നും താരം അറിയിച്ചു. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി. തിരക്കഥയ്ക്ക് പുറമെ ശക്തമായ കഥാപാത്രമായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നുണ്ട്. 

Tiyan

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ചിത്രത്തിന് വേണ്ടി യഥാര്‍ത്ഥമായി ചിത്രീകരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ടിയാന്‍ സംവിധാനം ചെയ്യുന്നത് ജിഎന്‍ കൃഷ്ണകുമാറാണ്. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങളുട സംവിധായകനനാണ് ജിഎന്‍ കൃഷ്ണകുമാര്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രത്യകതയാണ്.

English summary
Prithviraj- Indrajith movie Tiyaan release postponed. The new release date is not fixed. The movie was planned to release on coming Thursday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam