»   » പൃഥ്വിരാജ് ചിത്രത്തിന് ഡിമാന്റ് കൂടി, ടിയാന്റെ സാറ്റ്‌ലൈറ്റ് അവകാശം സൂര്യാ ടിവിയ്ക്ക്!!

പൃഥ്വിരാജ് ചിത്രത്തിന് ഡിമാന്റ് കൂടി, ടിയാന്റെ സാറ്റ്‌ലൈറ്റ് അവകാശം സൂര്യാ ടിവിയ്ക്ക്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ടിയാന്‍ ബോക്‌സോഫീസ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്. ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടുന്ന ടിയാന്റെ സാറ്റ്‌ലൈറ്റ് അവകാശം സൂര്യാ ടിവി വാങ്ങിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

തുടര്‍ച്ചയായി വിജയം നേടുന്ന പൃഥ്വിരാജ് ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോകുന്നത്. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ചിത്രമായ എന്ന് നിന്റെ മൊയ്തീനില്‍ തുടങ്ങി പൃഥ്വിരാജിന്റെ സിനിമകളുടെ സാറ്റ്‌ലൈറ്റ് അവകാശത്തിന് വമ്പന്‍ ഡിമാന്റാണ്. ടിയാന്റെ സാറ്റ്‌ലൈറ്റ് അവകാശത്തിനായി സൂര്യാ ടിവിക്കൊപ്പം മറ്റ് ചാനലുകള്‍ എത്തിയിരുന്നു.


ടിയാന്‍-സാറ്റ്‌ലൈറ്റ്

5.2 കോടിക്കാണ് ടിയാന്‍ സാറ്റ്‌ലൈറ്റ് അവകാശം സൂര്യാ ടിവി വാങ്ങിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും സൂര്യ ടിവിക്ക് തന്നെയായിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് അന്ന് സൂര്യ ടിവി എന്ന് നിന്റെ മൊയിതീന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്.


മുരളിഗോപി-ജിയെന്‍ കൃഷ്ണകുമാര്‍

മുരളിഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് ടിയാന്‍. രസികന് വേണ്ടിയാണ് മുരളിഗോപി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം. ദിലീപിന്റെ കമ്മാരസംഭവം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത് മുരളിഗോപിയാണ്.


പൊളിടിക്കല്‍ ഡ്രാമ

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളിഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു പൊളിടിക്കല്‍ ഡ്രാമാ ചിത്രമാണ് ടിയാന്‍. അസ് ലന്‍ മൊഹമ്മദ് എന്ന നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംസ്‌കൃത പണ്ഡിതനായ പട്ടാബിരാമ എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിച്ചു. രെമകാന്ത് മഹാശെ എന്ന മനുഷ്യദൈവത്തെയാണ് മുരളിഗോപി അവതരിപ്പിച്ചത്.


ക്യാമറയ്ക്ക് പിന്നില്‍

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.


200 തിയേറ്ററുകളില്‍

വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ടിയാന്‍ കേരളത്തിലെ 200 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിന് അകത്ത് നിന്നും പുറത്തും നിന്നും ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.


നെഗറ്റീവ് റിവ്യൂസ്

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിയാന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തിയേറ്ററുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആദ്യദിന പ്രദര്‍ശനത്തിന് ശേഷം പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 2.57 കോടി നേടിയ ചിത്രം രണ്ടാം ദിനം ഏറ്റവും കുറഞ്ഞ കളക്ഷനാണ് നേടിയത്.


9 കോടിക്ക് മുകളില്‍

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 9 കോടിക്ക് മുകളിലാണ് ടിയാന്‍ ബോക്‌സോഫീസില്‍ നേടിയത്. അഞ്ചു ദിവസം പിന്നിടുമ്പോള്‍ 8.91 കോടിയായിരുന്നു ടിയാന്റെ ബോക്‌സോഫീസ് കളക്ഷന്‍.


നാലു ദിവസത്തെ കളക്ഷന്‍

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്ന് നാലു ദിവസംകൊണ്ട് 8.39 കോടിയാണ് കളക്ഷന്‍ നേടിയത്. വര്‍ക്കിങ് ഡേ ആയതുക്കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ കളക്ഷനാണ് ചിത്രം ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്.


English summary
Prithviraj-Indrajith's Tiyaan: Surya TV Bags Satellite Rights

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam