»   » സിനിമ കാണാന്‍ ക്ഷണം വേണോ? പുതിയ സിനിമ കാണാന്‍ വരുന്നവര്‍ക്ക്‌ ക്ഷണക്കത്തുമായി പൃഥ്വിരാജ്!!!

സിനിമ കാണാന്‍ ക്ഷണം വേണോ? പുതിയ സിനിമ കാണാന്‍ വരുന്നവര്‍ക്ക്‌ ക്ഷണക്കത്തുമായി പൃഥ്വിരാജ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്റെ ടിയാന്‍ നാളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഈദിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നിരവധി തവണ റിലീസിങ്ങ് മാറ്റി വെച്ചിട്ടാണ് സിനിമ നാളെ തിയറ്ററുകളിലെത്തുന്നത്. അതിനിടെ സിനിമ കാണുന്നതിന് നടന്‍ പൃഥ്വിരാജ് ക്ഷണക്കത്തും തയ്യാറാക്കിയിരിക്കുകയാണ്.

ഇത് സരോജ് കുമാര്‍ അല്ല,ശശിയാണ്!'അയാള്‍ ശശി'സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരെയും ശശിയാക്കി ശ്രീനിവാസന്‍

ഫേസ്ബുക്കിലുടെയാണ് ടിയാന്‍ സിനിമ കാണാന്‍ എല്ലാവരെയും ക്ഷണിച്ചു കൊണ്ട് പൃഥ്വിരാജ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല നിറത്തില്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ പറയുന്നതിങ്ങനെയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറാം മൂട്, അനന്യ, പത്മപ്രിയ എന്നിങ്ങനെ താരങ്ങളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഫനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്നിങ്ങനെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങളാണ് പൃഥ്വി കത്തിലുടെ പറയുന്നത്. നാളെ രാവിലെ 10. 15 നാണ് ആദ്യ ഷോ പ്രദര്‍ശിപ്പിക്കുന്നതെന്നും കത്തില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത്.

English summary
Prithviraj Posted invitation letter to watch Tiyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam