»   » നിവിന്‍ പോളിയെ പുകഴ്ത്തി പൃഥ്വിരാജും, ഹേയ് ജൂഡ് കണ്ട സിനിമാ താരങ്ങളുടെ പ്രതികരണം

നിവിന്‍ പോളിയെ പുകഴ്ത്തി പൃഥ്വിരാജും, ഹേയ് ജൂഡ് കണ്ട സിനിമാ താരങ്ങളുടെ പ്രതികരണം

Posted By: Akhila KS
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും തമിഴ് നടി തൃഷയും ഒന്നിച്ച ഹേയ് ജൂഡിന് തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ചിത്രത്തെ കുറിച്ച് പോസിറ്റീവായ നിരൂപണങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ നിവിന്‍ പോളിയുടെ മികച്ച അഭിനയത്തെ കുറിച്ച് സിനിമാ താരങ്ങളും പ്രതികരിക്കുകയുണ്ടായി. പൃഥ്വിരാജ് സുകുമാരാന്‍ ഉള്‍പ്പടെ മലയാള സിനിമയില്‍ നിന്നും ഒട്ടേറെ താരങ്ങള്‍ ഹേയ് ജൂഡ് കണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിവിന്‍ പോളിയുടെ അഭിനയത്തെ പുകഴ്ത്തി പറഞ്ഞു.

യുട്യൂബ് ട്രെന്റിങില്‍ ജയസൂര്യയും, വീഡിയോ വൈറല്‍!!


ഹേയ് ജൂഡിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വിട്ടുകൊണ്ടാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. നിവിന്‍ പോളിയുടെ വര്‍ക്കുകളില്‍ ഏറ്റവും മികച്ചതാണ് ഹേയ് ജൂഡെന്ന് പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. പൃഥ്വിരാജിന്റെ വാക്കുകള്‍ക്ക് നിവിന്‍ ഫേസ്ബുക്കിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംവിധായകനും നടനുമായ ജൂഡ് ആന്റണിയും ഹേയ് ജൂഡ് കണ്ടതിന് ശേഷം നിവിന്‍ പോളിയും മറ്റ് താരങ്ങളുടെയും മികച്ച അഭിനയത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയുണ്ടായി.2015ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഭാവനയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് 2015ലെ സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മനോജ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചു.


heyjudereviews

ഫെബ്രുവരി രണ്ടിന് പുറത്തിറങ്ങിയ ചിത്രത്തില്‍ സിദ്ദിഖ്, വിജയ് മേനോന്‍, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ്ജ് കാനാട്ടും ചേര്‍ന്നാണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചത്.


English summary
prithviraj is all praises for nivin pauly's performance

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam