Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താനൊരു പൃഥ്വിരാജ് ഫാനാണെന്ന് വിനീത് ശ്രീനിവാസന്
പല സിനിമാക്കാരും എപ്പോഴും നേരിടേണ്ടിവരാറുള്ളൊരു ചോദ്യമാണ് ആരാണ് ഇഷ്ട നടന് അല്ലെങ്കില്‍ ഇഷ്ട നടിയെന്നത്. ചിലരെല്ലാം ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ പല അഭിമുഖങ്ങളിലും നല്‍കാറുണ്ടെങ്കിലും. സംവിധായകര്‍ പൊതുവേ ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. അല്ലെങ്കില്‍ ആരെയും മുഷിപ്പിക്കാത്ത തരത്തില്‍ ഓരോരുത്തരുടെയും മികവുകള്‍ എടുത്ത് പറഞ്ഞ് കൃത്യമായൊരു ഉത്തരം നല്‍കാതെ തടിതപ്പും. എന്നാല്‍ യുവസംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഇക്കാര്യത്തിന്റെ തന്റെ ഫേവറേറ്റ് ആരാണെന്ന് പറയാന്‍ ഒരു മടിയുമില്ല.
പുതുനിര നടന്മാരില് തന്റെ ഇഷ്ടതാരം പൃഥ്വാരാജാണെന്നാണ് വിനീത് പറയുന്നത്. ഫേസ്ബുക്കിലൂടെ ആരും ചോദിക്കാതെ തന്നെയാണ് വിനീത് തങ്ങളുടെ തലമുറയില്‍ തന്റെ ഇഷ്ടതാരം പൃഥ്വിരാജാണെന്ന കാര്യം വ്യക്തമാക്കിയത്.
പൃഥ്വാരാജാണ് എന്റെ ഇഷ്ടതാരം. തന്നോടൊപ്പമുള്ള സഹപ്രവര്‍ത്തകരെ നല്ല ചിത്രങ്ങളുടെയും അഭിനയത്തിന്റെയും പേരില്‍ വിളിച്ച് പ്രശംസിക്കാന്‍ മടികാണിയ്ക്കാത്ത താരമാണ് അദ്ദേഹം. സിനിമയിലെ പുതുമുഖങ്ങളെ വരെ പ്രശംസിക്കേണ്ടിവന്നാല് അതു ചെയ്യാന്‍ അദ്ദേഹം മടിക്കാറില്ല- വിനീത് പറയുന്നു.
ഞാന്‍ സംവിധാനം ചെയ്ത തട്ടത്തിന് മറയത്ത് കണ്ട് അദ്ദേഹം നിവിന്‍ പോളിയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പിന്നീട് തിര കണ്ടതിന്ശേഷം ഒരു രാത്രം എന്നെ വിളിച്ച് ധ്യാനിന്റെ അഭിനയത്തിലെ ചില മികച്ച കാര്യങ്ങള്‍ പങ്കുവെച്ചു. ശോഭനയുടെ അഭിനയത്തെക്കുറിച്ചും ഷാന്‍ തയ്യാറാക്കി ബാക്ഗ്രൗണ്ട് സ്കോറിനെക്കുറിച്ചും സംസാരിച്ചു. മാറ്റങ്ങളെയും പുതിയ പ്രതിഭകളെയും സ്വാഗതം ചെയ്യാന്‍ ഇത്രയേറെ മനസുകാണിയ്ക്കുന്നവര് അപൂര്‍വ്വമാണ്- വിനീത് പറയുന്നു.
പലയാളുകളുടെ അദ്ദേഹത്തെക്കുറിച്ച് നെഗറ്റീവായ അഭിപ്രായങ്ങള്‍ പറയുന്നത് വളരെ പെട്ടെന്നാണ്. ഇത്തരത്തില്‍ വളരെ പെട്ടെന്ന് ജഡ്ജ് ചെയ്യേണ്ട ഒരാളല്ല അദ്ദേഹം. പലപ്പോളും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
സത്യസന്ധമായി പറയുകയാണെങ്കില്‍ ഒരു കലാകാരന് എന്ന രീതിയില്‍ ആരേക്കാളും മികച്ച വ്യക്തിയാണ് അദ്ദേഹം. ശരിയ്ക്കും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍- വിനീത് പറയുന്നു.