»   » ഗൗതം മേനോന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മലയാളത്തിനെ പ്രതിനീധികരിച്ച് പൃഥ്വിരാജ്

ഗൗതം മേനോന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മലയാളത്തിനെ പ്രതിനീധികരിച്ച് പൃഥ്വിരാജ്

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഗൗതം വാസുദേവ് മേനോന്‍. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് ഈ സിനിമയില്‍ വേഷമിടുന്നുവെന്നുള്ള കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നുള്ള ഊഹാപോഹം ഇതോടെ അവസാനിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് കോള്‍ഷീറ്റ് നല്‍കിയിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. ഊഴത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണിത്. പുനീത് രാജ്കുമാര്‍, ചിമ്പു, സായ് ധരണ്‍ എന്നിവര്‍ക്കൊപ്പമാണ് മലയാളത്തിന്റെ സ്വന്തം താരമായ പൃഥ്വിരാജ് അഭിനയിക്കുന്നത്.

Prithviraj-gautham menon

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍. ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് ഇവര്‍ വീണ്ടും ഒത്തുകൂടുന്നത്. പിന്നീട് അവര്‍ ഒരു ഉല്ലാസ യാത്രയ്ക്ക് പോവാന്‍ തീരുമാനിക്കുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അനുഷ്‌ക ഷെട്ടിയും തമന്ന ഭാട്ടിയയുമാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നാലു ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ തമിഴ്, മലയാളം പതിപ്പുകള്‍ നിര്‍മ്മിക്കുന്നത് സംവിധായകനായ ഗൗതം മേനോന്‍ തന്നെയാണ്.

English summary
From Malayalam filmdom, it was rumoured that Fahadh Faasil was considered and even approached to play one of the leads. However, it was Prithviraj who eventually landed the opportunity and the Oozham actor has already been paid advance. “This project requires primary stars from all the four southern industries. Hence, it’s taking time to materialize. I’ve already been paid and I’m on board,”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam