»   » വീട്ടിലേക്കുള്ള വഴിയിലൂടെ പൃഥ്വി വഴിമാറും

വീട്ടിലേക്കുള്ള വഴിയിലൂടെ പൃഥ്വി വഴിമാറും

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയിലെ താരപ്പൊലിമ ആഘോഷിയ്ക്കുന്നവരാണ് യുവതാരങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തനാണ് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടുന്ന നടന്‍ സിനിമയിലെ മറ്റു മേഖലകളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സ്വന്തം നിര്‍മാണ കമ്പനിയായ ആഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഉറുമിയും ഇന്ത്യന്‍ റുപ്പിയും വാണിജ്യവിജയത്തിനൊപ്പം നിരൂപകപ്രശംസയും നടന് നേടിക്കൊടുത്തിരുന്നു.

അഭിനയവും നിര്‍മാണവും മാത്രമല്ല സിനിമ സംവിധാനത്തിലും തനിയ്ക്ക് താത്പര്യമുണ്ടെന്ന് പൃഥ്വി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അധികം വൈകാതെ സംഭവിയ്ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ താന്‍ നായകനായി അഭിനയിച്ച വീട്ടിലേക്കുള്ള വഴിയുടെ ബോളിവുഡ് റീമേക്ക് ചെയ്യാനാണ് പൃഥ്വി ആലോചിയ്ക്കുന്നതത്രേ. വന്‍തുകയ്ക്ക് ഇതിന്റെ അവകാശം നടന്‍ സ്വന്തമാക്കിയത്

ബോളിവുഡില്‍ ഇതിനോടകം രണ്ട് സിനിമകളില്‍ അഭിനയിച്ച പൃഥ്വിയ്ക്ക് അവിടെയൊരു സിനിമ സംവിധാനം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. വീട്ടിലേക്കുള്ള വഴി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് അടുത്തൊന്നും ഉണ്ടാവില്ലെന്നും പൃഥ്വി സൂചിപ്പിയ്ക്കുന്നു.

ഹിന്ദിയില്‍ സിനിമ സംവിധാനം ചെയ്ത അരങ്ങേറ്റം കുറിയ്ക്കുമൊന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മലയാളത്തിലും ഞാന്‍ അവസരങ്ങള്‍ നോക്കുന്നുണ്ട്. നല്ലൊരു തിരക്കഥ എഴുതിത്തരാനായി രഞ്ജിത്തിനെ ഏറെ നാളായി ഞാന്‍ ശല്യപ്പെടുത്തിവരികയാണ്. അത് ഒത്താല്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കും. ഇതൊക്കെ അടുത്തെങ്ങാനും സംഭവിയ്ക്കുമോയെന്ന ചോദ്യത്തിന് അതിന് സമയപരിധിയൊന്നുമില്ലെന്നാണ് യങ്സ്റ്റാറിന്റെ മറുപടി.

English summary
Rumours suggest that he would mark his directorial debut in Bollywood by remaking the acclaimed Veettilekkula Vazhi, whose rights he had reportedly bought; instead of taking home a fat pay-cheque.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam